Your Image Description Your Image Description

പൊന്നാനി : വെളിയങ്കോട് നിസ്കാര സമയത്ത് പള്ളിക്ക് പുറത്ത് നിറുത്തിയിട്ടിരുന്ന ഓട്ടോറിക്ഷയുടെ ഡാഷ് ബോർഡ് കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതി അറസ്റ്റിൽ.പൊന്നാനി നഗരം സ്വദേശി പോക്കരകത്ത് സമീറാണ്(45) അറസ്റ്റിലായത്.

46,000 രൂപയോളം രൂപ പ്രതി മോഷ്ടിച്ചു. കോട്ടക്കൽ സ്വദേശി ഫൈസലിന്റെ ഓട്ടോറിക്ഷയിലായിരുന്നു വെള്ളിയാഴ്ച മോഷണം നടന്നത്. പ്രതി വെള്ളിയാഴ്ചകളിൽ റോഡരികിലെ പള്ളികളിലേക്ക് വെള്ള മുണ്ടും വെള്ള ഷർട്ടും മാസ്‌കും ധരിച്ച് നിസ്‌കാരത്തിനെന്ന വ്യാജേന വരികയുംനിസ്കാര സമയത്ത് ഓട്ടോറിക്ഷകളിലൂം മറ്റും കയറി ഡാഷ് ബോർഡിൽ സൂക്ഷിച്ചിരിക്കുന്ന പണവും മറ്റും സാധനങ്ങളും കവർന്ന കൊണ്ട് പോകുന്നത് പതിയായിരുന്നു.

നിരവധി സ്ഥലങ്ങളിൽ പ്രതിക്കെതിരെ സമാന രീതിയിൽ കേസുകളുണ്ട്. വെളിയങ്കോട് ടൗണിൽ വ്യാപാര സ്ഥാപനങ്ങളിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നും ലഭിച്ച ദൃശ്യങ്ങൾ പൊലീസ് സമൂഹ മാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത് വഴിയാണ് പ്രതിയെ തിരിച്ചറിയാനായത്. പ്രതിയെ പൊന്നാനി കോടതിയിൽ ഹാജരാക്കി.

Leave a Reply

Your email address will not be published. Required fields are marked *