Your Image Description Your Image Description

ന്യൂഡല്‍ഹി: ചെന്നൈ സൂപ്പര്‍ കിങ്‌സ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ആലിം ഹക്കിം എന്ന ഹെയര്‍ സ്റ്റൈലിസ്റ്റാണ് നാളുകളായി സ്വീകരിച്ചിരുന്ന നീണ്ട തലമുടി വെട്ടിയൊതുകക്കി സൈഡ് ഫെയ്ഡ് ഹെയര്‍ സ്റ്റൈലിലേക്ക് രൂപമാറ്റം വരുത്തി.നീണ്ട തലമുടിയോടെയായിരുന്നു ധോനിയുടെ ക്രിക്കറ്റ് അരങ്ങേറ്റം. വിക്കറ്റിനു പിന്നിലും മുന്നിലും നടത്തിയ മാസ്മരിക പ്രകടനങ്ങള്‍ ധോനിക്ക് ഒരുപാട് ആരാധകരെ സൃഷ്ടിച്ചു. തുടര്‍ന്ന് ടീം ക്യാപ്റ്റനായി ലോകകപ്പുവരെ ഇന്ത്യക്ക് നേടിത്തന്നു. ഇതിനിടെ ധോനി തന്റെ ക്ലാസിക് ഹെയര്‍ സ്റ്റൈല്‍ വെട്ടിയൊതുക്കിയിരുന്നു. പിന്നാലെ ദീര്‍ഘകാലം വെട്ടിയൊതുക്കിയ മുടിയുള്ള ധോനിയെയാണ് കളത്തില്‍ കാണാനായത്. കഴിഞ്ഞ ഐ.പി.എല്‍. സീസണില്‍ ധോനി വീണ്ടും തന്റെ പഴയ നീളന്‍ മുടി ശൈലിയിലേക്ക് തന്നെ തിരിച്ചെത്തിയത് ആരാധകരെ സന്തോഷിപ്പിച്ചു.ധോനി ഇപ്പോള്‍ യഥാര്‍ഥ അണ്‍ക്യാപ്പ്ഡ് പ്ലെയറായെന്നാണ് ഒരു കമന്റ്. അടുത്ത വര്‍ഷം നടക്കുന്ന ഐ.പി.എലിന് മുന്നോടിയായി കൊണ്ടുവന്ന പരിഷ്‌കാരങ്ങളിലൊന്ന്.അഞ്ചുവര്‍ഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ സ്റ്റാര്‍ട്ടിങ് ഇലവനില്‍ ഇല്ലാത്ത താരത്തെ അണ്‍ക്യാപ്പ്ഡ് താരമായി കണക്കാക്കുമെന്നതാണ്. കൂടാതെ ബി.സി.സി.ഐ.യുടെ വാര്‍ഷികക്കരാറില്‍ അഞ്ചുവര്‍ഷമായി ഇല്ലാത്ത താരങ്ങളെയും അണ്‍ക്യാപ്പ്ഡ് താരമായി പരിഗണിക്കും. ധോനി അവസാനമായി അന്താരാഷ്ട്ര മത്സരം കളിച്ചത് 2019 ഏകദിന ലോകകപ്പ് സെമി ഫൈനലിലാണെന്നതിനാല്‍ ഈവര്‍ഷം അണ്‍ക്യാപ്പ്ഡ് പ്ലെയറായി ധോനിയെ ചെന്നൈക്ക് നിലനിര്‍ത്താനാവും.

Leave a Reply

Your email address will not be published. Required fields are marked *