Your Image Description Your Image Description

ന്യൂഡൽഹി: തെക്കുകിഴക്കൻ ഡൽഹിയിലെ സരായ് കാലേ ഖാനിലാണ് സംഭവം. രക്തം പുരണ്ട വസ്ത്രം ധരിച്ച് അർധന​ഗ്നയായി യുവതി റോഡിലൂടെ പോകുന്നത് ഒരു നാവികസേന ഉദ്യോ​ഗസ്ഥനാണ് ആദ്യം കണ്ടത്. ഇദ്ദേഹം പിന്നീട് വിവരം പോലീസിൽ അറിയിക്കുകയായിരുന്നു. സംഭവസ്ഥലത്തെത്തിയ പോലീസുകാരാണ് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.ഒഡീഷ സ്വദേശിയായ യുവതി ഒരു വർഷം മുൻപാണ് ഡൽഹിയിലെത്തിയത്. ബിരുദധാരിയായ ഇവർ നഴ്സിങ് കോഴ്സും പൂർത്തിയാക്കിയിട്ടുണ്ട്. വീടുവിട്ടിറങ്ങിയ യുവതിയെ കാണാനില്ലെന്ന് നേരത്തേ രക്ഷിതാക്കൾ പരാതി നൽകിയിരുന്നു. രണ്ടു മാസം മുൻപ് ഡൽ​ഹിയിലെത്തിയ രക്ഷിതാക്കൾ തിരികെ വരാൻ നിർബന്ധിച്ചെങ്കിലും യുവതി കൂട്ടാക്കിയിരുന്നില്ല.ഒരുമാസം മുൻപ് യുവതിയുടെ ഫോൺ നഷ്ടപ്പെട്ടതായും അന്നുമുതൽ വീട്ടുകാരുമായി ബന്ധമില്ലാതായെന്നും പോലീസ് പറഞ്ഞു. തെക്കൻ ഡൽഹിയിൽ ആയിരുന്നു ആദ്യം താമസമെങ്കിലും കൈയിലുണ്ടായിരുന്ന പണം തീർന്നതോടെ പിന്നീട് തെരുവിലാണ് യുവതി അന്തിയുറങ്ങിയതെന്നും പോലീസ് അറിയിച്ചു. സ്വകാര്യഭാ​ഗങ്ങളിലടക്കം രക്തസ്രാവവും ഉണ്ടായിരുന്നു. മറ്റെവിടെയോ വെച്ച് ബലാത്സം​ഗം ചെയ്തശേഷം ഇവിടെ ഉപേക്ഷിക്കുകയായിരുന്നു എന്നാണ് കരുതുന്നത്.അക്രമികളെ കുറിച്ച് വ്യക്തമായ വിവരം നൽകാൻ പെൺകുട്ടിക്ക് കഴിഞ്ഞിട്ടില്ല. യുവതിയുടെ ഡോക്ടറായ സഹോദരനെ ബന്ധപ്പെടാനുള്ള ശ്രമത്തിലാണ് പോലീസ് ഉദ്യോ​ഗസ്ഥർ. യുവതിയെ കണ്ടെത്തിയ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *