Your Image Description Your Image Description

ലണ്ടൻ:ഈ വർഷം ഫെബ്രുവരി 14ന് മനപൂർവം കാറിടിച്ച് റസ്റ്റോറൻറ് മാനേജർ വിഘ്നേശ്വരി കൊലപ്പെടുത്തുകയായിരുന്നു. തെക്ക് കിഴക്കൻ ഇംഗ്ലണ്ടിൽ വീട്ടിലേക്ക് സൈക്കിളിൽ പോകുന്നതിനിടെ മോഷ്ടിച്ച ലാൻഡ് ഓവർ കാർ ഉപയോഗിച്ച് ഇന്ത്യൻ റസ്റ്റോറൻറ് മാനേജരെ കൊലപ്പെടുത്തി കേസിൽ പാക്ക് വംശജനു ജീവപര്യന്തം തടവ്.അനധികൃത കുടിയേറ്റക്കാരെ നിയമിക്കുന്ന റസ്റ്റോറന്റിനെ കുറിച്ച് അന്വേഷണം നടത്താൻ പ്രേരിപ്പിച്ചതിന് ഉത്തരവാദി വിഘ്നേഷ് ആണെന്ന് തെറ്റായ വിശ്വാസത്തിലാണ് അദ്ദേഹത്തെ കൊലപ്പെടുത്തിയതെന്ന് തേംസ് വാലി പോലീസിനെ മേജർ ക്രൈം യൂണിറ്റ് സീനിയർ ഇൻവെസ്റ്റിഗേറ്റിംഗ് ഓഫീസർ ബ്രാഗ്വിൻ പറഞ്ഞു. റീഡിങ് കോടതിയിൽ നടന്ന വിചാരണയിലാണ് വിഗ്നേഷ് പട്ടാമ്പി രാമനെ (36 ) കൊലപ്പെടുത്തിയ കേസിൽ വംശജനായ ഷസേബ് ഗാലിദ് (25 ) കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. റോയൽ ബർഗ് ഷെയർ ഹോസ്പിറ്റലിൽ വച്ച് വിഗ്നേഷ് മരിക്കുകയും കൊലപാതകം അന്വേഷണം ആരംഭിക്കുകയും ചെയ്തു. ഖാലിദിന് ലഭിച്ച ശിക്ഷയിൽ താൻ സന്തുഷ്ടനാണ് ഇന്ന് വിധിച്ച ശിക്ഷ വിഘ്നേശ്വറിന്റെ കുടുംബത്തി ആശ്വാസം നൽകുമെന്ന് പ്രതീക്ഷിക്കാം എന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *