Your Image Description Your Image Description

തലസ്ഥാനത്ത് രണ്ട് പേർക്ക് കൂടി അമീബിക് മസ്‌തിഷ്‌കജ്വരം സ്ഥീരികരിച്ചു. ഇതോടെ നിലവിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം മൂന്നായി. കഴിഞ്ഞദിവസം നാവായിക്കുളത്തെ പ്ളസ് ടു വിദ്യാർത്ഥിക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.മൂന്നുപേരും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. സംസ്ഥാനത്ത് രണ്ട് മാസത്തിനിടെ 14 പേരിലാണ് രോഗം കണ്ടെത്തിയത്.

ഓഗസ്റ്റ്‌ 10ന് നാവായിക്കുളം പഞ്ചായത്തിലെ മൂന്നാം വാർഡ് ഇടമൺനില പോരേടംമുക്ക് സ്വദേശിയായ യുവതിക്ക് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചതാണ് തിരുവനന്തപുരം ജില്ലയിലെ ആദ്യ കേസ്. നാവായിക്കുളം പഞ്ചായത്തിൽ ജലാശയങ്ങളിൽ കുളിക്കരുതെന്ന് 80ഓളം മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചെങ്കിലും ഇത് അവഗണിച്ച് കുളത്തിലിറങ്ങിയ ഡീസന്റ്മുക്ക് സ്വദേശിയായ പ്ലസ്‌ടു വിദ്യാർത്ഥിക്കാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള കുട്ടി സുഖം പ്രാപിച്ചുവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *