Your Image Description Your Image Description

എന്തൊക്കെ ബഹളമാരുന്നു, മലപ്പുറം കത്തി, മെഷീൻ ഗൺ, ബോംബ്, ഓലക്കേടെ മൂട്…
അവസാനം അമ്പുക്ക ശശിയായിയെന്നാണ് നിലമ്പൂരുകാർ പറയുന്നത് , ഏതായാലും ഇനി അൻവറിന് സിപിഎമ്മിലോ ഇടതുമുന്നണിയിലോ ഒരു കസേര കിട്ടില്ല .

പുകഞ്ഞ കൊള്ളി പുറത്തെന്നാണ് പിണറായി സഖാവ് പാടിയത് . അത് മറ്റുള്ളവർക്ക് ഒരു താക്കീത് കൂടിയായിരുന്നു . ഏതായാലും സിപിഎമ്മിൽ നിന്നും പടിയിറങ്ങാൻ തന്നെയാണുദ്ദേശമെന്നാണ് മലപ്പുറം അങ്ങാടിയിലൊക്കെ കേൾക്കുന്ന സംസാരം .

അങ്ങനെയാണെങ്കിൽ ഒന്നുകിൽ ലീഗിലേക്ക് വരണം , ലീഗിലേക്ക് വരണമെന്ന് ചില ലീഗുകാർക്കാഗ്രഹമുണ്ടെങ്കിലും മഞ്ഞളാം കുഴി അലി വന്നതുപോലെ അൻവർ വരില്ല . കാരണം ഇടത് പക്ഷത്ത് നിന്ന് ലീഗിലേക്ക് വന്ന മഞ്ഞളാം കുഴി അലി അന്ന് പിണറായി വിജയന്റെ അനുഗ്രഹാശിസ്സുകളോടെയാണന്നാണ് അന്നൊക്കെ പറഞ്ഞു കേട്ടത് ,

പിന്നെ കോൺഗ്രസ്സ് പാർട്ടിയാണ് , കോൺഗ്രസിലേക്ക് സാക്ഷാൽ കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ ക്ഷണിച്ചിട്ടുമുണ്ട് , പാരമ്പര്യമനുസരിച്ച് തടസ്സവുമില്ല . അത് നടക്കാനാണ് സാധ്യത . ഇതൊക്കെയാണെങ്കിലും അൻവർ എന്നും ഓർമ്മിച്ചു വയ്‌ക്കേണ്ട ഒരു കാര്യമാണ് പൂർവ്വാശ്രമം തിരക്കിയത്.

ഇ എംഎസും പഴയ കോണ്‍ഗ്രസ്സ്കാരനായിരുന്നു . കൃഷ്ണപിള്ളയൂം സ്വാതന്ത്യസമരത്തിലൂടെ കോണ്‍ഗ്രസ്സിനൊപ്പമായിരൂന്നൂ. AKG യൂം പഴയകോണ്‍ഗ്രസ്സിനൊപ്പം കോണ്‍ഗ്രസ്സിന്‍റെ കൊടിപിടിച്ചാണ് രാഷട്രീയ പൊതുപ്രവര്‍ത്തനരംഗത്തേക്ക് കടന്നൂവന്നത് .

ഇവരെല്ലാം ഇരൂന്ന പദവികളും ശ്രദ്ദേയമായിരുന്നു . ems കേരളത്തിന്‍റെ പ്രഥമ മുഖൃമന്ത്രിയായി , AKG രാജൃത്തെ പ്രഥമ പ്രതിപക്ഷനേതാവായി , കൃഷ്ണപിളള സഥാപകനേതാവൂം . ഒരിക്കലും അവരുടെയൊന്നും ഇന്നലകളുടെ രാഷട്രീയ പാതയും , ജീവിത പശ്ചാതലവൂം പരിശോധിച്ചിട്ടില്ല.

അന്‍വറിന്‍റെ രാഷട്രീയ പശ്ചാത്തലം മാത്രമൊരു പരിശോധന !! ഇവര്‍ക്കൊന്നും ഇല്ലാത്ത പശ്ചാത്തലമാണ് അൻവറിന്റേത് , ഏതായാലും അന്വഷിച്ചപ്പോൾ പുറത്തുപറയാൻ കൊള്ളാത്ത കാര്യങ്ങളൊന്നും കിട്ടാത്തത് ഭാഗ്യം . ഇത് അൻവറിന് മാത്രമല്ല , കെ ടി ജലീലിനും കാരാട്ട് റസാഖിനും ഒരു പാഠമാണ് .

Leave a Reply

Your email address will not be published. Required fields are marked *