Your Image Description Your Image Description

ജനങ്ങളെ പരമാവധി പിഴിയാൻ ഇൻഷുറൻസ് കമ്പനികളും പ്രൈവറ്റ് ആശുപത്രികളും ഒറ്റക്കെട്ടാണ് . എങ്ങനെയും പാവം രോഗികളെ പിഴിഞ്ഞ് കാശുണ്ടാക്കുകയെന്ന ഒറ്റ ചിന്താഗതികളെ അവർക്കുള്ളു . ധർമ്മം ചെയ്യാനല്ല ആധുനിക സൗകര്യങ്ങളൊക്കെ ഉണ്ടാക്കി ആതുര സേവനമൊന്നൊക്കെ പറഞ്ഞു ആശുപത്രികൾ തുറന്നുവച്ചിരിക്കുന്നത്.

എല്ലാ ആശുപത്രികളും ജനങ്ങൾക്ക് നൽകുന്നത് സേവനമല്ല , ചെയ്യുന്ന ജോലിക്ക് പരമാവധി കൂലി ഈടാക്കും . ഒരു ചെറിയ അസുഖമായിട്ട് പോലും അതായത് ഒരു പനി വന്നാൽ പിടിച്ചിട്ട് ഒരാശുപത്രിയിൽ ചെന്നാൽ ഒരു ഡോക്ടറെക്കണ്ട് ഗുളികയും മരുന്നും വാങ്ങി പുറത്തിറങ്ങണമെങ്കിൽ ഏറ്റവും കുറഞ്ഞത് രണ്ടായിരം രൂപയാകും .

ഡോക്ടറെ കാണുന്നതിന് , നേഴ്സിങ് കെയർ മരുന്നും ഗുളികയും , പോരാഞ് രണ്ടായിരം തികയ്ക്കാൻ രക്തം പരിശോധനയും നടത്തും , നടുവേദനയോ മുട്ടുവേദനോയോ ഉണ്ടെങ്കിൽ സ്കാനിംഗ് വരെ നടത്തും , സ്കാനിംഗ് കൂടിയായാൽ പതിനായിരത്തിലും നിൽക്കില്ല .

രോഗിയ്ക്ക് അൽപ്പം ഷീണം ഉണ്ടെന്ന് മനസ്സിലാക്കിയാൽ ട്രിപ്പിട്ട് കാഷ്വാലിറ്റിയിൽ രണ്ടു മണിക്കൂർ കിടത്തിയാൽ 3000 മുതൽ നാലായിരം വരെയാകും . പരമാവധി ഒരു ദിവസം കിടത്താൻ ശ്രമിക്കും , കിടന്നാൽ രണ്ടായിരം മുറിവാടകയും ഈടാക്കും .

സ്ത്രീകൾ വയറുവേദനും നടുവേദനയുമായിട്ടൊക്കെ ചെന്നാൽ അഡ്മിറ്റാക്കും , വേണ്ടി വന്നാൽ സർജറിയും നടത്തും . കൊട്ടാരക്കരയിലെ ഒരാശുപത്രിയിൽ വയറുവേദനയുമായി പോയ ഒരു യുവതിയെ അഡ്മിറ്റ് ചെയ്തു . വേദന മാറാൻ ഇഞ്ചക്ഷനും മരുന്നുമൊക്കെ കൊടുത്തു .

പിറ്റേദിവസം രാവിലെ നേഴ്‌സുമാർ രക്തം പരിശോധിക്കുന്നതിന് രക്തം എടുക്കാൻ ചെന്നപ്പോൾ സംശയം കൊണ്ട് രോഗി ചോദിച്ചപ്പോഴാണ് ഡോക്ടർ ഓപ്പറേഷന് എഴുതിയിരിക്കുവാ നിങ്ങളുടെ ഗർഫപാത്രം എടുത്തുകളയുകയാണെന്ന് രോഗിയോട് പറഞ്ഞത് .

രോഗിയോട് പറയാതെയും അവരുടെയോ കുടുംബത്തിന്റെയോ അനുവാദം വാങ്ങിക്കാതെ ഓപ്പറേഷൻ നടത്തി ഭീമമായ തുക ഈടാക്കാനായിരുന്നു അവരുടെ പദ്ധതി . ഒടുവിൽ രോഗിയും ബന്ധുക്കളും ഓപ്പറേഷൻ വേണ്ടായെന്ന നിലപാടെടുത്തതുകൊണ്ട് ഓപ്പറേഷൻ നടന്നില്ല .

എന്നിട്ടും നാല് ദിവസം അവിടെ കിടത്തി 15000 രൂപ ബില്ലായി . അത് ഇൻഷുറൻസ് കമ്പനിയ്ക്ക് കൊടുത്തപ്പോൾ റിജെക്ട് ചെയ്തു . കാരണമായി പറഞ്ഞത് കിടത്തി ചികിൽസിക്കാൻ തക്ക കരണമില്ലന്ന് . അത് ഡോക്ടറുടെ പകയാണെന്നാണ് രോഗികളുടെ കുടുംബം പറയുന്നത് . കാരണം സർജറി നടത്താൻ പറ്റാത്തതുകൊണ്ടുള്ള പക ഡോക്ടർ തീർത്തു , രോഗിയുടെ കയ്യിൽ നിന്നും പൈസ അടപ്പിച്ചു .

ഒടുവിൽ വേറെ ഗൈനക്കോളജിസ്റ്റിനെ കണ്ടപ്പോഴാണ് വേദന മാറിയത് , ഒരു സർജറിയും നടത്തിയതുമില്ല . സർജറിയുടെ കാര്യം പറഞ്ഞപ്പോൾ ആ ഡോക്ടർ മൂക്കത്ത് വിരൽ വച്ചുപോയി . ഇപ്പോഴും ആശുപത്രിയും ഇൻഷുറൻസ് കമ്പനിയും ഒറ്റക്കെട്ടാണ് .

അവരുടെ കയ്യിൽ നിന്നും പണം വാങ്ങിയെടുക്കാനോ അവർ ആശുപത്രിയ്ക്ക് കൊടുക്കാനോ ശ്രമിക്കില്ല . പല ഉഡായിപ്പുകളും പറഞ്ഞു പരമാവധി തള്ളാനാണ് ഇൻഷുറൻസ് കമ്പനികൾ ശ്രമിക്കുന്നത് . അതുപോലെ മറ്റൊരു തട്ടിപ്പാണ് ആൻജിയോ പ്ലാസ്റ്റി.

കലശലായ നെഞ്ച് വേദനയെ തുടർന്ന് ഉറ്റവരേയും കൂട്ടി അടുത്തുള്ള മുന്തിയ സ്വകാര്യ ആശുപത്രിയിലേക്ക് പോകുന്നവരിൽ കൂടുതലും തട്ടിപ്പിന് ഇരകളാകുന്ന കാഴ്ചയാണ് നമ്മൾ കാണുന്നത് . അവിടെ കാഷ്വാലിറ്റിയിലേക്ക് രോഗിയെ നൽകിയിട്ട് പുറത്ത് ദൈവത്തെ വിളിച്ച് പ്രാർത്ഥിച്ചു നിൽക്കുമ്പോഴായിരിക്കും ഡോക്ടർ കൂടെവന്നവരെ വിളിച്ച് ആൻജിയോഗ്രാം ചെയ്യണമെന്നു പറയുന്നത് .

ആ സമയത്ത് കൂടുതലൊന്നും ചോദിക്കുകയോ പറയുകയോ ചെയ്യില്ല എന്തു വേണേലും ചെയ്യൂ ഡോക്ടറെന്നെ പറയൂ . ഡോക്ടർ പറയും മൂന്ന് ബ്ലോക്ക് ഉണ്ട്. എത്രയും വേഗം ആൻജിയോ പ്ലാസ്റ്റി ചെയ്യണം.
ഒരു ബ്ലോക്കിന് 60,000 വച്ച് 1,80, 000 രൂപയാകും. അത് പെട്ടന്ന് തന്നെ അടയ്ക്കണം”.

അത് സമ്മതിച്ച് പുറത്ത് വന്ന് കടം വാങ്ങിയായാലും പണയം വച്ചായാലും കാശ് അടയ്ക്കും. ഒരു രോഗിയോ അവരുടെ ബന്ധുക്കളോ ആൻജിയോഗ്രാമിന്റേയും ആൻജിയോപ്ലാസ്റ്റിയുടേയും സി.ഡി ചോദിക്കത്തുമില്ല , ആശുപത്രിക്കാർ തരത്തുമില്ല .

മൂന്നു ബ്ലോക്ക് ഉണ്ടെന്നും അത് നീക്കിയെന്നും പറഞ്ഞല്ലോ? ബ്ലോക്ക് നീക്കാൻ സ്റ്റെൻഡാണ് ഉപയോഗിക്കുന്നത് . ഇതിന് നമ്മുടെ രാജ്യത്ത് 7000 മുതൽ 30, 000 രൂപ വരെയാണ് വില.
ഏത് സ്റ്റെൻഡാണ് ഉപയോഗിക്കുന്നതെന്ന് ആരും തിരക്കുന്നില്ല ഏതാണ് ഉപയോഗിച്ചതെന്ന് ആശുപത്രിക്കാർ നിങ്ങളോട് പറയുകയുമില്ല ? അത് ചോദിക്കാനും , അന്വോഷിക്കാനും നിയമപരമായി അവകാശമുണ്ട്. പക്ഷെ ആ സമയത്ത് അത് ചോദിക്കാനോ പറയാനോ നിൽക്കില്ല .

ഉപയോഗിക്കുന്നത് ഇൻഷ്വറൻസ് കവറേജ് ഉള്ള സ്റ്റെൻഡ് ആയിരിക്കണം. ആയാൽ വലിയൊരു ഗുണമുണ്ട്.
ഇത് പലർക്കും അറിയില്ല. ഉപയോഗിക്കുന്നത് ഇൻഷ്വറൻസ് ഉള്ള സ്റ്റെൻഡ് ആണെങ്കിൽ ആറു മാസത്തിനകം വീണ്ടും ബ്ലോക്ക് ഉണ്ടായാൽ അത് നീക്കാൻ ഒരു രൂപയും കണ്ടെത്തേണ്ടതില്ല.

ഒരു വർഷത്തിനുള്ളിൽ ഹൃദയ ശസ്ത്രക്രിയ വേണ്ടി വന്നാൽ അതിനും ഒരു പൈസയും ചെലവഴിക്കേണ്ടതില്ല. അതെല്ലാം സ്റ്റെൻഡ് കമ്പനി ഇൻഷ്വറൻസ് വഴി ചെയ്യും. അതവരുടെ കടമയാണ് .
പക്ഷേ സർക്കാർ ആശുപത്രി ഒഴികെ മറ്റോരിടത്തും അത്തരം ഇൻഷ്വറൻസ് ഉള്ള സ്റ്റെൻഡ് ഉപയോഗിക്കാറില്ല.

ഉപയോഗിച്ചാൽ ചെയ്ത ചികിത്സാ കാര്യങ്ങളൊക്കെ കമ്പനിക്ക് നൽകേണ്ടി വരും. അപ്പോ ചികിത്സയിൽ നടക്കുന്ന കള്ളത്തരം നടക്കില്ല. ബ്ലോക്ക് നീക്കാൻ നിങ്ങളിൽ നിന്ന് വാങ്ങിയത് നിങ്ങളുടെ ജീവിത സമ്പാദ്യത്തിലെപരമാവധി തുകയാണ്. ഒരു പക്ഷേ ഉപയോഗിച്ചതോ ഇൻഷ്വറൻസ് ഇല്ലാത്ത സ്റ്റെൻഡായിരിക്കും .

എപ്പോഴും ആൻജിയോ പ്ലാസ്റ്റിക്ക് മുന്നേ ഇൻഷ്വറൻസുള്ള സ്റ്റെൻഡ് ഉപയോഗിക്കാൻ ഡോക്ടറോട് പറയുക,
അത് കഴിയുമ്പോൾ ആൻജിയോപ്ലാസ്റ്റിയുടെ സി.ഡിയും സ്റ്റെൻഡിന്റെ ഇൻഷ്വറൻസ് ഡീറ്റയിൽസും ആവശ്യപ്പെടുക. ആശുപത്രികളുടെ തട്ടിപ്പൊഴിവാക്കാം .

Leave a Reply

Your email address will not be published. Required fields are marked *