Your Image Description Your Image Description

സിപിഎമ്മിൽ പിണറായി സഖാവ് തന്നെയാണ് അവസാന വാക്കെന്ന് വീണ്ടും തെളിയിച്ചു. മാനം മര്യാദയ്ക്ക് നടന്നില്ലെങ്കിൽ പണി കിട്ടുമെന്ന് അൻവറിന് വ്യക്തമായി . വ്യക്തിവിരോധങ്ങൾ തീർക്കുന്നത് വ്യക്തിപരമായിരിക്കണമെന്നും അത് പൊതുവേദിയിൽ പാർട്ടിക്കെതിരെ ആയിരിക്കരുതെന്നും, താക്കീതിന്റെ സ്വരത്തിൽ അൻവറിന്റെ ചെവിയിൽ പറഞ്ഞ പിണറായി സഖാവ് തന്നെയാണ് പാർട്ടിയിലെ കരണവരെന്ന് ഒരിക്കൽ കൂടി ബോധ്യപ്പെടുത്തി .

അതോടുകൂടി ഗംഗാധരൻ പിള്ള വെടി നിർത്തി കീഴടങ്ങിയെന്ന് അൻവർ വിളിച്ചു പറഞ്ഞു.
വലുതെന്തോ പ്രതീക്ഷിച്ചിരുന്ന പ്രതിപക്ഷ പാർട്ടികളെല്ലാവരും നിരാശയിലുമായി. സിപിഎമ്മിലെ തന്നെ ചില സ്ഥാനമോഹികളെ കൂട്ടുപിടിച്ചാൽ തന്റെ ശത്രുക്കളെയെല്ലാം അടിച്ചൊതുക്കാമെന്ന് കരുതിയ അൻവർ അങ്ങനെ കരയിലുമല്ല വെള്ളത്തിലുമല്ലാത്ത അവസ്ഥയിലായി .

അൻവറിന്റെ ചെരച്ചു കുത്തിയുള്ള വരവക ഗംഭീരമായിരുന്നു. പക്ഷേ അതിന്റെ രീതി മാറിപ്പോയി. പിണറായി വിജയനെന്ന ശക്തനായ നേതാവിന്റെ പിന്തുണയും കരുതലുമുള്ള രണ്ടു പേർക്കെതിരെ ആക്ഷേപവുമായി ഇറങ്ങുമ്പോൾ അൻവർ കുറച്ചു കൂടി ശ്രദ്ധിക്കണമായിരുന്നു.

അൻവറിന്റെ കയ്യിൽ എന്തെല്ലാം ശരിയുണ്ടങ്കിലും ഒരു പാർട്ടിയെ മുൾമുനയിൽ നിർത്തി കാര്യം നേടാമെന്ന ചിന്ത അൻവറിന്‍റെ ലക്ഷ്യത്തിന് വിലങ്ങ് തടിയായി. അൻവർ എന്ത് നേടിയെന്ന് കൃത്യമായി വിലയിരുത്തണം .

മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിൽ ഉയർന്നുവന്ന ഒരു ചോദ്യത്തിന്റെ അടിസ്ഥാനത്തിൽ വിലയിരുത്തിയാൽ ഒരു അന്താരാഷ്ട്ര സ്വർണ കടത്ത് സംഘത്തിന്റെ കേരളത്തിന്റെ പ്രതിനിധിയെന്ന പേര് മാത്രം മിച്ചമായി കിട്ടി. അത് അൻവറിന് ചേർന്നതാണോയെന്നു ചിന്തിക്കണം . കള്ളക്കടത്തുകാരുടെ വക്താവായി അൻവറിനെ കാണാൻ നിലമ്പൂരുകാർക്ക് ഇഷ്ടമല്ല .

സ്വാതന്ത്ര്യസമര സേനാനിയുടെ കൊച്ചു മകനാണന്ന് അഭിമാനത്തോടെ പറഞ്ഞു നടക്കുന്ന പിവി അൻവർ കള്ളക്കടത്ത് സംഘത്തിന്റെ നേതാവാണന്ന പേര് , പേറി നടക്കുന്നത് മൺമറഞ്ഞ മുത്തച്ഛൻ സ്വാതന്ത്ര്യ സമര സേനാനിക്ക് പോലും ചീത്തപ്പേരാകും .

പിണറായി വിജയനെപ്പോലെ പരിണിത പ്രജ്ഞനായ ഒരു നേതാവിനെ അടിക്കാനെടുക്കുന്ന വടിക്ക് കുറച്ചുകൂടി ബലം വേണ്ടിയിരുന്നു . ഈമാതിരി ആക്ഷേപങ്ങൾ മുഴുവൻ പിണറായിക്ക് നേരെ ഉയർന്നു വരുമ്പോൾ , പിണറായി മാനസികമായി തളർന്ന് എല്ലാം ഇട്ടേച്ചു പോകുമെന്ന് ചിലരെങ്കിലും വിചാരിച്ചിട്ടുണ്ടാകാം.

ആ വിചാരം തെറ്റാണെന്ന് പിണറായി വീണ്ടും തെളിയിച്ചു . മാത്രമല്ല താൻ തന്നെയാണ് ഇപ്പോഴുംകമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അവസാനവാക്കെന്നും അതിനെ മറികടക്കാൻ ഏതവൻ ശ്രമിച്ചാലും അത് ഗോവിന്ദയാണെന്നും പിണറായി പറയാതെ പറഞ്ഞു .

ഇനി അൻവറിന് അഭികാമ്യം തിരികെ കോൺഗ്രസിലേക്ക് പോകുന്നത് തന്നെയാണ്.. കെപിസിസി പ്രസിഡണ്ട് സ്വാഗതം ചെയ്തിട്ടുണ്ട്. കോൺഗ്രസ് വിട്ട് ഇടതുമുന്നണിയിലേക്ക് വരുമ്പോൾ ഉണ്ടായിരുന്ന വില നിലവാരമല്ല ഇപ്പോൾ അൻവറിന് ഉള്ളത്.

ആ സ്ഥിതിക്ക് പഴയ തെറ്റിദ്ധാരണകൾ പറഞ്ഞു തീർത്ത് കോൺഗ്രസിലേക്ക് മടങ്ങിച്ചെന്ന് നിലമ്പൂർ പിടിച്ചെടുത്ത് ഇടതു മുന്നണിയെ പാഠം പഠിപ്പിക്കണം . അൻവറിന് അത് സാധിക്കും. ഇന്ന് നിലമ്പൂരിൽ ജോയിയും ,ആര്യാടൻ ഷൗക്കത്ത് ഒഴിച്ച് പറയത്തക്ക കോൺഗ്രസ് നേതാക്കന്മാരാരുമില്ല , .

ഇങ്ങനെയൊരു സാഹചര്യത്തിൽ തലയെടുപ്പോടെ വില്ലാളി വീരനായി നെഞ്ചുവിരിച്ചു കോൺഗ്രസ് തറവാട്ടിലേക്ക് കയറിചെന്നാൽ , ഷൗക്കത്തും ജോയിയുമൊക്കെ മാറി നിൽക്കും . അതു മുതലാക്കുക. പണ്ട് ആര്യാടൻ മുഹമ്മദുണ്ടായിരുന്ന കാലത്ത് ഒരു ഭാവിയുണ്ടാകില്ലന്ന് കണ്ടാണല്ലോ ഇടതുമുന്നണിയിലേക്ക് ചേക്കേറിയത്.

ഇന്നാസ്ഥിതിയല്ല . ഒരുപക്ഷെ ഇടതുമുന്നണിക്കെതിരെ തിരിയാൻ പിവി അൻവറെ പ്രേരിപ്പിച്ചതും ആ ചിന്താഗതി ആയിരിക്കാം. ഏതായാലും വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം നിലമ്പൂരിൽ പുതിയ സ്ഥാനാർത്ഥിയെ അവതരിപ്പിക്കും . യുഡിഎഫ് അധികാരത്തിൽ വരികയാണെങ്കിൽ അൻവറിന് മഞ്ഞളാം കുഴി അലിയെപോലെ മന്ത്രിയുമാകാം .

 

Leave a Reply

Your email address will not be published. Required fields are marked *