Your Image Description Your Image Description

പാളം കുലിങ്ങിയാലും കേളൻ കുലുങ്ങില്ലന്നൊരു പഴമൊഴിയുണ്ട് , അതുപോലെയാണ് ഇനി സിപിഐ അല്ല സാക്ഷാൽ കാറൽ മാക്‌സും എഗൽസും നേരിട്ടിറങ്ങി വന്ന് പറഞ്ഞാലും സഖാവ് പിണറായി വിജയൻ കുലുങ്ങില്ല . അങ്ങനെയൊന്നും കുലുങ്ങുന്ന ഇനമല്ല , ഇരട്ടചങ്കനാ,

പി വി അന്‍വര്‍ എംഎല്‍എ നല്‍കിയ പരാതിയില്‍ എ ഡി ജി പി അജിത് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചങ്കിലും ക്രമസമാധാന ചുമതലയുള്ള എഡിജിപി പദവിയില്‍ നിന്ന് മാറ്റില്ല . മാറ്റാനായി എത്ര സമ്മര്‍ദ്ദം ചെലുത്തിയാലും പ്രകോപിപ്പിച്ചാലും ഒരു രക്ഷയുമില്ല .

ഡിജിപി നേരത്തെ മുതല്‍ ശക്തമായി ആവശ്യപ്പെട്ടിട്ട് നടന്നില്ല പിന്നെയല്ലേ സിപിഐ . ഇടത് മുന്നണിയിലെ എല്ലാ ഘടകകക്ഷികള്‍ ശബ്ദം ഉയര്‍ത്തിയാലും അജിത് കുമാറിനെ വിട്ടൊരു പണി പിണറായിക്കില്ല .

വിജിലന്‍സ് അന്വേഷണം വന്നതുകൊണ്ട് ഇനിയും സംരക്ഷിച്ച് മുന്നോട്ട് പോകാന്‍ മുഖ്യമന്ത്രിക്ക് ധാര്‍മ്മികമായി പറ്റുമോന്ന് ചോദിക്കുന്നവരുണ്ട് , അവർക്കുള്ള മറുപടിയാണ് പിണറായിയുടെ മൗനം. അന്‍വറിന്റെ ആരോപണങ്ങളില്‍ എത്രകണ്ട് വസ്തുതയുണ്ടെന്നാണ് പിണറായി ചോദിക്കുന്നത് , അത് കണ്ടുപിടിക്കട്ടെ , എന്നിട്ടാകാം നടപടികളെന്നാണ് കേൾക്കുന്നത് .

യഥാർത്ഥത്തിൽ അജിത് കുമാറിനെതിരെയുള്ള വിജിലന്‍സ് അന്വേഷണം സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി . അജിത് കുമാറിനെതിരെ അന്‍വറിന്റെ വെളിപ്പെടുത്തലുകൾ വന്നതിന് പിന്നാലെ അജിത്കുമാറിനെ ക്രമസമാധാന ചുമതലയുള്ള എഡിജിപി പദവിയില്‍ നിന്ന് മാറ്റണമെന്ന ആവശ്യം പല കോണുകളില്‍ നിന്നും ഉയര്‍ന്നതാണ്.

നമുക്കറിയാം കേസ് അട്ടിമറിക്കല്‍, കള്ളക്കടത്ത് സംഘവുമായുള്ള ബന്ധം, ആര്‍ എസ് എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച എന്നിങ്ങനെയുള്ള ഗുരുതരമായ നിരവധി ആരോപണങ്ങളാണ് അൻവർ ഉന്നയിച്ചത് .

അന്‍വറിന്റെ പക്കല്‍ ഈ ആരോപണങ്ങള്‍ക്ക് തെളിവുണ്ടോയെന്നാണ് അജിത്കുമാറും സന്ഖവറും ചോദിക്കുന്നത് , അതാന്വഷിക്കാനാണ് അന്വഷണ സംഘത്തെ നിയമിച്ചിരിക്കുന്നത് . നേരത്തെ ഉയര്‍ത്തിയ പരാതികള്‍ക്ക് പിന്നാലെയാണ് അനധികൃത സ്വത്ത് സമ്പാദനം സംബന്ധിച്ച പരാതിയുമെത്തിയത് .

കവടിയാറില്‍ ഭൂമി വാങ്ങി, ആഢംബര വീട് നിര്‍മിക്കുന്നു, ബന്ധുക്കള്‍ക്ക് വേണ്ടി സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നു തുടങ്ങി അത്തരത്തിലുള്ള ഒട്ടേറെ പരാതികൾ ഉയർന്നിട്ടുണ്ട് . ഇതെല്ലാം വന്നിട്ടും മുഖ്യമന്ത്രി മൗനം പാലിക്കുകയാണ് .

മുഖ്യമന്ത്രി പിണറായി വിജയൻറെ ഈ മൗനമാണ് സംശയങ്ങൾ ശൃഷ്ടിക്കുന്നത് . അതേസമയം
അജിത് കുമാറിനെതിരെ അന്വേഷണം നടത്താനുള്ള സംഘത്തെ ഇന്ന് വിജിലന്‍സ് മേധാവി തീരുമാനിക്കും. പി.വി അന്‍വര്‍ നല്‍കിയ പരാതിയിലുള്‍പ്പെട്ട സാമ്പത്തിക ആരോപണങ്ങള്‍ തന്റെ സംഘത്തിന് അന്വേഷിക്കാന്‍ കഴിയില്ലെന്ന നിലപാടിലായിരുന്നു ഡിജിപി യ്ക്കുണ്ടായിരുന്നത് .

മാത്രമല്ല ഈ വിഷയത്തില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ശിപാര്‍ശ ഡിജിപി ആഭ്യന്തര വകുപ്പിന് നല്‍കുകയും ചെയ്തു . എന്നാല്‍ ശിപാര്‍ശയില്‍ തീരുമാനമെടുക്കാന്‍ ആദ്യമൊന്നും മുഖ്യമന്ത്രി തയ്യാറായില്ല. അജിത് കുമാറിന് സര്‍ക്കാര്‍ സംരക്ഷണമൊരുക്കുന്നുവെന്ന ആരോപണം ശക്തമായപ്പോഴാണ് ശിപാര്‍ശ നല്‍കിയതിന്റെ ഏഴാം ദിവസം അന്വഷിക്കാൻ മുഖ്യമന്ത്രി തീരുമാനമെടുത്തത് .

Leave a Reply

Your email address will not be published. Required fields are marked *