Your Image Description Your Image Description

സ്ത്രീകളെയും പെൺകുട്ടികളെയും വലയിലാക്കുന്നത് മുഹമ്മദ് അജ്മലിന്റെ പ്രധാന ഹോബിയാണെന്ന് പ്രദേശവാസികൾ പറയുന്നു . കായംകുളം എം.എസ്.എം കോളേജിലെ ബിരുദ പഠനം പൂർത്തിയാക്കാതെ ഉപേക്ഷിച്ചു. ഇടക്കാലത്ത് സിനിമാ മോഹവുമായി എറണാകുളത്തേക്ക് പോയി. മാസങ്ങളോളം അവിടെ ചുറ്റിയടിച്ചശേഷം വാടകയ്ക്കെടുത്ത കാറുമായി മുങ്ങി.

ചന്ദനമരം മോഷ്ടിച്ച കേസിലും പ്രതിയാണ് . കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്ക് പോയപ്പോഴാണ് കാഷ്വാലിറ്റിയിൽ നൈറ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. ശ്രീക്കുട്ടിയെ പരിചയപ്പെട്ടത്. പൊലീസ് ഉദ്യോഗസ്ഥന്റെ മകനെന്നാണ് പരിചയപ്പെടുത്തിയത്. തന്റെ പക്കൽനിന്ന് സ്വർണത്തിന് പുറമേ എട്ട് ലക്ഷം രൂപ അജ്മൽ കൈയ്ക്കലാക്കിയതായി ഡോ. ശ്രീക്കുട്ടി മൊഴി നൽകി.

അടുത്തിടെ വിദേശത്ത് നിന്ന് എത്തിയ ഇടക്കുളങ്ങരയിലെ സുഹൃത്തായ ശംഭുവിന്റെ വീട്ടിലെത്തി സംഭവദിവസം ഇരുവരും ഭക്ഷണം കഴിച്ചു. ശംഭുവിന്റെ കാറിൽ കരുനാഗപ്പള്ളിയിലേക്ക് പോകുംവഴിയാണ് തിരുവോണ ദിവസം വൈകിട്ട് 5.47ന് മൈനാഗപ്പള്ളി ആനൂർക്കാവിൽ വച്ച് സ്‌കൂട്ടർ യാത്രക്കാരായ കുഞ്ഞുമോളെയും ഫാത്തിമയെയും ഇടിച്ചിട്ടത്.

Leave a Reply

Your email address will not be published. Required fields are marked *