Your Image Description Your Image Description

ജോലി സമയം കുറക്കുക എന്ന ലക്ഷ്യത്തോടെ ബ്രിട്ടനില്‍ പ്രവൃത്തിദിനങ്ങള്‍ നാലായി വെട്ടിച്ചുരുക്കാൻ ആലോചന . ഇതുസംബന്ധിച്ച നിയമങ്ങള്‍ ഒക്ടോബര്‍ മുതല്‍ നിലവില്‍ വരാനാണ് സാധ്യത ഉള്ളത് .

കിയേര്‍ സ്റ്റാമെര്‍ ജോലിക്കാര്‍ക്ക് വിനോദത്തിനും മറ്റുമായി ആഴ്ചയില്‍ നാല് ദിവസമായി ചുരുക്കണമെന്ന ആവശ്യം നേരത്തെ ഉന്നയിച്ചിരുന്നു . ഇത് കൂടുതല്‍ സ്വകാര്യ സമയം ലഭിക്കാനായിട്ടാണ് അദ്ദേഹത്തിന് ഇങ്ങനെ ഒരു ആലോചന ഉണ്ടായത് .

ജോലി സമയം വെട്ടിച്ചുരുക്കുന്നതിലൂടെ വളരെ പെട്ടെന്ന് തന്നെ ജോലിചെയ്തു തിരിക്കുവാനും അതു വഴി കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കുന്നതിന് പുതിയ നിയമങ്ങള്‍ ഏറെ സഹായകരമാണെന്നാണ് കിയേര്‍ സ്റ്റാമെറിന്റെ നിലപാട്. അതിനാൽ തൊഴിലാളികള്‍ക്ക് ആഴ്ചയില്‍ നാല് ദിവസം ജോലി ചെയ്യാനുള്ള അവകാശം ചോദിക്കാന്‍ വേണ്ടിയുള്ള നിയമമായി മാറും . കരാര്‍ അനുസരിച്ച് മണിക്കൂറുകളില്‍ ജോലി പൂര്‍ത്തിയാക്കാൻ സാധിക്കും .

ഉപപ്രധാനമന്ത്രി ആഞ്ചെല റെയ്‌ൻ ഒരുക്കുന്ന ഈ നിയമത്തിന് തിങ്കള്‍ മുതല്‍ വ്യാഴം വരെ ജോലി ചെയ്ത് വെള്ളിയാഴ്ച അവധി ലഭിക്കുന്ന നിലയിലേക്ക് മാറും . ഇത് നടപ്പിക്കാൻ വേണ്ടി വിവിധ തൊഴിലുടമകളുടെ പ്രതിനിധികള്‍, ട്രേഡ് യൂണിയന്‍ പ്രതിനിധികള്‍ എന്നിവരുമായി ചര്‍ച്ച ചെയ്ത ശേഷമാണ് തീരുമാനം ഉണ്ടായത് .

Leave a Reply

Your email address will not be published. Required fields are marked *