Your Image Description Your Image Description
എറണാകുളം: കൊച്ചി കോർപ്പറേഷൻ ഡിവിഷൻ 67 മാർക്കറ്റ് റോഡ് ജംഗ്ഷനിലെ പെട്ടിക്കടയുടെ വാടക കുടിശിക ഒഴിവാക്കി തരണമെന്ന അപേക്ഷയുമായാണ് കോമ്പാറ തണ്ടാശ്ശേരി പറമ്പിൽ ദേവകി അച്യുതൻ തദ്ദേശ അദാലത്തിൽ എത്തിയത്.
2016 മുതൽ 2023 വരെ ആരോഗ്യ പ്രശ്നങ്ങളാൽ കട തുറക്കാൻ സാധിച്ചിരുന്നില്ല. ഈ കാലയളവിെലെ വാടക പിഴപ്പലിശയും ജിഎസ്ടിയും ഉൾപ്പെടെ 2,12,872 രൂപ അടയ്ക്കണം എന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് ലഭിച്ചത്. കുടുംബത്തിൻ്റെ സാമ്പത്തിക ബുദ്ധിമുട്ടും ആരോഗ്യ പ്രശ്നങ്ങളും പരിഗണിച്ച് പലിശയും പിഴപ്പലിശയും ഒഴിവാക്കിതരണമെന്നും ബാക്കി തുക ഗഡുക്കളായി അടച്ചുതീർക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് ദേവകി അദാലത്തിലെത്തിയത്.
അദാലത്തിൽ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് ദേവകിയോട് പരാതികൾ വിശദമായി ചോദിച്ചറിയുകയും ലഭ്യമായ വിധത്തിൽ എല്ലാവിധ സഹകരണങ്ങളും ഉറപ്പുനൽകി. കോർപ്പറേഷൻ കൗൺസിൽ വിഷയം പരിഗണിച്ച് ഉചിതമായ ഇളവുകൾ അനുവദിക്കുകയും ആവശ്യമെങ്കിൽ സർക്കാരിന്റെ അനുമതിക്കായി സമർപ്പിക്കാനും മന്ത്രി ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകി. വിഷയത്തിൽ ഇടപെട്ട് സമയ ബന്ധിതമായി പ്രശ്നത്തിന് പരിഹാരം കാണാനും മന്ത്രി കൊച്ചി കോർപ്പറേഷന് നിർദ്ദേശം നൽകി.

Leave a Reply

Your email address will not be published. Required fields are marked *