Your Image Description Your Image Description

 

ബെംഗളൂരു: ബെംഗളൂരുവിൽ സ്ഫോടനത്തിൽ ഒരാൾ മരിക്കുകയും മറ്റൊരാൾക്ക് ഗുരുതരമായി പൊള്ളലേൽക്കുകയും ചെയ്തു. ജെ.പി നഗറിലെ ഒരു വീട്ടിലാണ് സ്ഫോടനമുണ്ടായത്. നഗർ 24-ാം മെയിൻ ഉഡുപ്പി ഉപഹാറിന് സമീപമുള്ള വീട്ടിൽ 12ന് രാവിലെ കുക്കർ പൊട്ടിത്തെറിച്ചതിനെ തുടർന്നാണ് തീപിടിത്തമുണ്ടായതെന്ന് സംശയിക്കുന്നു.NIA അടക്കമുള്ള കേന്ദ്ര-സംസ്ഥാന ഏജൻസികളിൽ നിന്നുള്ള വിദഗ്ധർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

ഉത്തർപ്രദേശിൽ നിന്നുള്ള രണ്ട് യുവാക്കൾക്കാണ് പരിക്കേറ്റത്. ആശുപത്രിയിൽ എത്തിച്ച സമീർ വിക്ടോറിയ ആശുപത്രിയിൽ ചികിത്സയിലാണ്. 60 ശതമാനം പൊള്ളലേറ്റ മൊഹ്‌സിൻ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചെന്ന് ഡോക്ടർമാർ അറിയിച്ചു.

സ്‌ഫോടനത്തിന്റെ തീവ്രതയിൽ വീട് തകരുകയും സാധനങ്ങൾ നാലുപാടും ചിതറിക്കിടക്കുകയും ചെയ്തു. സ്‌ഫോടനത്തെ തുടർന്ന് വീടിനും തീപിടിച്ചു. കുക്കർ പൊട്ടിത്തെറിച്ചാണ് സ്‌ഫോടനമുണ്ടായതെന്നാണ് പൊലീസ് ആദ്യം സംശയിച്ചിരുന്നത്. എന്നാൽ കൂടുതൽ അന്വേഷണത്തിൽ മുറിക്കുള്ളിൽ കത്തിയ വയറുകൾ കണ്ടെത്തി. ഇത് പൊലീസിന്റെ സംശയം വർദ്ധിപ്പിച്ചിട്ടുണ്ട്. ഇതുവരെ സംശയാസ്പദമായി ഒന്നുമില്ലെങ്കിലും അന്വേഷണം പുരോ​ഗമിക്കുന്നതായി ബെംഗളൂരു സൗത്ത് ഡിവിഷൻ ഡിസിപി ലോകേഷ് ബി. ജഗലാസർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *