Your Image Description Your Image Description

 

കൊച്ചി: മുഖ്യ ഓഹരി നിക്ഷേപം കെട്ടിപ്പടുക്കാൻ ഉദ്ദേശിക്കുന്ന നിക്ഷേപകർക്ക് യുടിഐ ഫ്ളെക്സി ക്യാപ് ഫണ്ട് പ്രയോജനപ്പെടുത്താമെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ദീർഘകാല സാമ്പത്തിക ലക്ഷ്യങ്ങളും ഇടത്തരം നഷ്ടസാധ്യതകൾ വഹിക്കാനുള്ള സന്നദ്ധതയും ഉള്ളവർക്കാണ് ഇത് അനുയോജ്യം. കുറഞ്ഞത് അഞ്ചു മുതൽ ഏഴു വർഷം വരെ നിക്ഷേപ കാലാവധിയുമായി മുന്നോട്ടു പോകുന്നവർക്കാണ് ഇത് അനുയോജ്യം വളർച്ചയെ പിന്തുടർന്ന് നിക്ഷേപിക്കുന്ന രീതിയാണ് പദ്ധതിക്കുള്ളത്. ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ബജാജ് ഫിനാൻസ്, എൽടിഐ മൈൻഡ്ട്രീ, ഇൻഫോസിസ്, അവന്യു സൂപർമാർട്ട്സ്, കോട്ടക് മഹീന്ദ്ര ബാങ്ക്, ഇൻഫോ എഡ്ജ്, സൊമാറ്റോ, കോഫോർജ് തുടങ്ങിയവയിലാണ് പദ്ധതിയുടെ നിക്ഷേപങ്ങൾ ഏറ്റവും കൂടുതലുള്ളത്. ഇത് ആകെ നിക്ഷേപത്തിൻറെ 31 ശതമാനം വരുമെന്നും ജൂലൈ 31-ലെ കണക്കുകൾ സൂചിപ്പിക്കുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *