Your Image Description Your Image Description

 

കൊച്ചി: ഇന്ത്യയിൽ നിയോക്ലാസിക് മോട്ടോർസൈക്കിളുകൾ പരിചയപ്പെടുത്തിയ ജാവ യെസ്ഡി മോട്ടോർസൈക്കിൾസ്, 2024 ജാവ 42 മോഡൽ വിപണിയിൽ അവതരിപ്പിച്ചു. ഡിസൈൻ, പെർഫോമൻസ്, എഞ്ചിനീയറിങ് എന്നിവയുടെ സമാനതകളില്ലാത്ത സംയോജനത്തോടെ എത്തുന്ന 2024 മോഡൽ, ഈ വിഭാഗത്തിൽ ഒരു പുതിയ മാനദണ്ഡം സ്ഥാപിച്ച് ആവേശകരമായ റൈഡിങ് അനുഭവമാണ് വാഗ്ദാനം ചെയ്യുന്നത്. 1,72,942 രൂപയാണ് പുതിയ മോഡലിൻറെ പ്രാരംഭ വില.

വിപ്ലവകരമായ അപ്ഗ്രേഡുകളോടെയാണ് 2024 ജാവ 42 എത്തുന്നത്. 27.32 പിഎസ് പവറും 26.84 എൻഎം ടോർക്കും നൽകുന്ന പുതിയ 294 സിസിജെ പാന്തർ ലിക്വിഡ്കൂൾഡ് എഞ്ചിനാണ് 2024 ജാവ 42ന് കരുത്തേകുന്നത്. പരിഷ്കരിച്ച എൻവിഎച്ച് ലെവൽസ്, ഗിയർ അധിഷ്ഠിത ത്രോട്ടിൽ മാപ്പിങ്, സുഗമമായ ഷിഫ്റ്റിങ് എന്നിവയും പ്രധാന സവിശേഷതയാണ്. മെച്ചപ്പെടുത്തിയ ഗ്രൗണ്ട് ക്ലിയറൻസ്, റീട്യൂണ്ഡ് സസ്പെൻഷൻ , മെച്ചപ്പെടുത്തിയ സീറ്റ്, ബെസ്റ്റ്-ഇൻ -ക്ലാസ് ബ്രേക്കിങ് എന്നിവ സുരക്ഷയിലും റൈഡിങിലും പുതിയ മാനദണ്ഡം സൃഷ്ടിക്കും. ഡിജിറ്റൽ സ്പീഡോമീറ്റർ, ഓപ്ഷണൽ യുഎസ്ബി ചാർജിങുമാണ് മറ്റു പ്രധാന സവിശേഷതകൾ .

ഉപഭോക്താക്കളുടെ പ്രതികരണങ്ങളുടെ അടിസ്ഥാനത്തിൽ ആകെ 42ലേറെ നവീകരണങ്ങൾ പുതിയ മോഡലിൽ വരുത്തിയിട്ടുണ്ട്. വേഗ വൈറ്റ്, വോയേജർ റെഡ്, ആസ്റ്ററോയിഡ് ഗ്രേ, ഒഡീസി ബ്ലാക്ക്, നെബുല ബ്ലൂ, സെലസ്റ്റിയൽ കോപ്പർ മാറ്റ് എന്നീ 6 പുതിയ ബോൾഡ് നിറങ്ങൾക്കൊപ്പം 14 ശ്രദ്ധേയമായ നിറഭേദങ്ങളിലാണ് 2024 ജാവ 42 വിപണിയിൽ എത്തുന്നത്.

മോട്ടോർ സൈക്കിൾ എഞ്ചിനീയറിങിൻറെ സമഗ്രമായ സമീപനത്തിൻറെ തെളിവാണ് 2024 ജാവ 42 എന്ന് ജാവ യെസ്ഡി മോട്ടോർസൈക്കിൾസ് സഹസ്ഥാപകൻ അനുപം തരേജ പറഞ്ഞു. നിർമാണത്തിൻറെ ഓരോ ഘട്ടത്തിലും പുതിയ മാനദണ്ഡങ്ങൾ സ്ഥാപിച്ചാണ് 2024 ജാവ 42 രൂപകൽപന ചെയ്തിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

Leave a Reply

Your email address will not be published. Required fields are marked *