Your Image Description Your Image Description

 

കൊച്ചി: മുൻനിര കോട്ടൺ ഉൽപ്പാദകരും കയറ്റുമതി കമ്പനിയുമായ ആക്സിറ്റ കോട്ടൺ ലിമിറ്റഡ് ഈ സാമ്പത്തിക വർഷം ആദ്യ പാദത്തിൽ 3.54 കോടി രൂപ അറ്റാദായം നേടി. ജൂൺ 30ന് അവസാനിച്ച ആദ്യ പാദത്തിൽ 154.96 കോടി രൂപയാണ് കമ്പനി നേടിയ മൊത്ത വരുമാനം. മൂന്ന് ഇക്വിറ്റി ഓഹരിക്ക് ഒന്ന് എന്ന അനുപാതത്തിൽ ഓഹരി ഉടമകൾക്ക് ബോണസ് ഓഹരി വിതരണം ചെയ്യാനും കമ്പനി തീരുമാനിച്ചു. ഈ തീരുമാനത്തിന് ഓഹരി ഉടമകളുടെ അംഗീകാരം ലഭിക്കേണ്ടതുണ്ട്. ആഗോള തലത്തിൽ വ്യവസായ രംഗത്തെ മന്ദഗതിക്കും വെല്ലുവിളികൾക്കുമിടയിൽ കരുത്തുറ്റ നേട്ടം കൊയ്യാൻ കമ്പനിക്കു കഴിഞ്ഞെന്ന് ആക്സിറ്റ കോട്ടൺ ലിമിറ്റഡ് ചെയർമാനും എംഡിയുമായ നിതിൻഭായ് പട്ടേൽ പറഞ്ഞു. പരുത്തി കൃഷി വ്യാപകമായുള്ള ഗുജറാത്തിലെ സൗരാഷ്ട്ര മേഖലയിൽ ഉൾപ്പെടുന്ന മെഹ്സാന ജില്ലയിലെ കാഡിയിലാണ് കമ്പനിയുടെ ആസ്ഥാനം.

Leave a Reply

Your email address will not be published. Required fields are marked *