Your Image Description Your Image Description

 

തിരുവനന്തപുരം: ഷിംഗിൾസ് രോഗത്തിനെതിരെ ജനങ്ങളെ ബോധവത്കരിക്കാനായി ജിഎസ്‌കെയുമായി കൈകോർത്ത് അമിതാഭ് ബച്ചനും മനോജ് പഹ്‌വയും. ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ജിഎസ്‌കെ ചിക്കൻപോക്സും ഷിംഗിൾസും തമ്മിലുള്ള ബന്ധം സൂചിപ്പിക്കുന്ന പുതിയൊരു ക്യാമ്പയിന് തുടക്കമിട്ടു. ”ഇത് ശാസ്ത്രമാണ്” എന്ന ടാഗ് ലൈനോട് കൂടിയ ഈ ക്യാമ്പയിൻ അമ്പത് വയസ് പിന്നിട്ടവരെയാണ് ലക്ഷ്യമിടുന്നത്.

ചിക്കൻപോക്‌സ് വന്നിട്ടുള്ളവരുടെ നാഡികളിൽ നിർജീവമായിക്കിടക്കുന്ന വൈറസ് വീണ്ടും സജീവമാകുമ്പോൾ പിടിപെടുന്ന രോഗമാണ് ഷിംഗിൾസ്. മുൻപ് ചിക്കൻപോക്‌സ് വന്നവർക്ക് പ്രമേഹമുണ്ടായാൽ ഷിംഗിൾസ് പിടിപെടാനുള്ള സാധ്യത 40% കൂടുതലാണ്. രക്തത്തിലെ ഉയർന്ന പഞ്ചസാരയുടെ അളവ് രോഗപ്രതിരോധശക്തി കുറയ്ക്കുന്നത് കൊണ്ടാണ് ഇത് സംഭവിക്കുന്നത്. രോഗപ്രതിരോധശക്തി കുറയുമ്പോൾ ചിക്കൻപോക്‌സ് വൈറസ് വീണ്ടും പ്രവർത്തിക്കാൻ തുടങ്ങുകയും ഷിംഗിൾസിന് കാരണമാകുകയും ചെയ്യുന്നു. ചിക്കൻപോക്സും ഷിംഗിൾസും തമ്മിലുള്ള ബന്ധം ശാസ്ത്രീയമായി പറയുവാനാണ് പുതിയ പരസ്യചിത്രത്തിലൂടെ ശ്രമിച്ചിട്ടുള്ളതെന്ന് ജി.എസ്.കെയുടെ പ്യേഷന്റ് എംപവർമെന്റ് ഹെഡ് വിഗ്യേത അഗർവാൾ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *