Your Image Description Your Image Description

പാരീസ്: ഒളിമ്പിക്‌സ് ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ മലയാളി താരം എച്ച്.എസ് പ്രണോയിയുടെ മെഡൽ പ്രതീക്ഷകൾ അവസാനിച്ചു. പ്രീക്വാർട്ടറിൽ ഇന്ത്യയുടെ തന്നെ ലക്ഷ്യ സെന്നാണ് പ്രണോയിയെ പരാജയപ്പെടുത്തിയത്. സ്‌കോർ 21-12, 21-6. രണ്ട് ഇന്ത്യൻ താരങ്ങൾ പ്രീക്വാർട്ടറിൽ പരസ്പരം ഏറ്റുമുട്ടുമെന്ന് വന്നതോടെ ഒരാളുടെ സ്വപ്‌നം വീണുടയുമെന്നുറപ്പായിരുന്നു. ലോക 22ാം റാങ്കുകാരനായ ലക്ഷ്യ 13ാം റാങ്കുകാരനായ പ്രണോയിയെ അക്ഷരാർത്ഥത്തിൽ അട്ടിമറിക്കുകയായിരുന്നു. രണ്ട് സെറ്റിലും വലിയ പോരാട്ട വീര്യം കാഴ്ചവക്കാതെയാണ് പ്രണോയ് കീഴടങ്ങിയത്. ചൈനീസ് തായ്‌പേയുടെ ചൗ ടിയെൻ ചെന്നാണ് ക്വാർട്ടറിൽ ലക്ഷ്യയുടെ എതിരാളി.

Leave a Reply

Your email address will not be published. Required fields are marked *