Your Image Description Your Image Description

പാരിസ്: പാരസിലെ ഒളിംപിക്സ് ഷൂട്ടിങ് റേഞ്ചിൽ ഇന്ത്യക്ക് വീണ്ടും മെഡൽ നേട്ടം. 10 മീറ്റർ എയർ പിസ്റ്റൾ മിക്സ്ഡ് ടീമിനത്തിൽ മനു ഭാക്കർ – സരബ്ജ്യോത് സിങ് സഖ്യമാണ് ഇന്ത്യയ്ക്ക് പാരിസ് ഒളിംപിക്സിലെ രണ്ടാമത്തെ മെഡൽ സമ്മാനിച്ചത്.

കഴിഞ്ഞ ദിവസം 10 മീറ്റർ എയർ പിസ്റ്റൾ വിഭാഗത്തിൽ മനു ഇന്ത്യയ്ക്കായി വെങ്കലം നേടിയിരുന്നു. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ വനിതയെന്ന ചരിത്രവും മനു സ്വന്തമാക്കിയിരുന്നു. യോഗ്യതാ റൗണ്ടിൽ മൂന്നാമതെത്തിയാണ് മനു – സരബ്ജോത് സഖ്യം വെങ്കല പോരാട്ടത്തിലേക്ക് കടന്നത്. ഇതേയിനത്തിൽ ഇന്ത്യയ്ക്കായി മത്സരിച്ച റിതം സാങ്‌വാൻ – അർജുൻ സിങ് ചീമ സഖ്യം യോഗ്യത നേടാനാകാതെ പുറത്തായിരുന്നു.

ഒരു ദിവസത്തെ ഇടവേളയ്ക്കു ശേഷമാണ് ഇന്ത്യ വീണ്ടും മെഡൽ നേടുന്നത്. ഇന്നലെ രണ്ട് ഇനങ്ങളിൽ ഇന്ത്യൻ താരങ്ങൾ ഷൂട്ടിങ് ഫൈനലിൽ മത്സരിച്ചിരുന്നെങ്കിലും മെഡൽ നേടാനായില്ല.

 

Leave a Reply

Your email address will not be published. Required fields are marked *