Your Image Description Your Image Description

 

പാരിസ്: പാരിസ് ഒളിംപിക്‌സിൽ ന്യൂസിലൻഡിനെ തകർത്ത് ഹോക്കിയില്‍ ഇന്ത്യയ്ക്ക് വിജയകൊടി. ഇന്ത്യയ്ക്ക് പൂള്‍ ബിയില്‍ നടന്ന അവസാന മിനിറ്റില്‍ പെനാല്‍റ്റിയിലൂടെയാണ് വിജയം കുറിച്ചത് .

ഇന്ത്യയ്ക്ക് വേണ്ടി ഹര്‍മന്‍പ്രീതാണ് വിജയഗോള്‍ നേടിയത്. എട്ടാം മിനിറ്റില്‍ സാം ലെയ്‌നിലൂടെ ന്യൂസിലന്‍ഡ് ആദ്യം ലീഡെടുത്തു. പിന്നീട് 24-ാം മിനിറ്റില്‍ മന്‍ദീപ് സിങ് ഇന്ത്യയെ എത്തിക്കാൻ കൂടെ നിന്നു . ശേഷം വിവേക് സാഗര്‍ പ്രസാദിലൂടെ 34-ാം മിനിറ്റില്‍ ലീഡെടുത്തെങ്കിലും 53-ാം മിനിറ്റില്‍ സൈമണ്‍ ചൈല്‍ഡ് ന്യൂസിലന്‍ഡിന്റെ സമനില ഗോള്‍ നേടുകയായിരുന്നു .

ഒടുവില്‍ ഹര്‍മന്‍പ്രീത് 59-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെയാണ് ഇന്ത്യക്കായി ഗോള്‍ നേടുന്നത്. വിജയത്തോടെ പൂള്‍ ബിയില്‍ ഇന്ത്യ രണ്ടാമതെത്തി. നിലവിൽ ബെല്‍ജിയം ഒന്നാമതും ഓസ്‌ട്രേലിയ മൂന്നാമതുമാണുള്ളത്. അര്‍ജന്റീനക്കെതിരെ തിങ്കളാഴ്ചയാണ് ഇന്ത്യയുടെ അടുത്ത മത്സരം. ഷൂട്ടിങ്, ബാഡ്മിന്റണ്‍, തുഴച്ചില്‍, ടേബിള്‍ ടെന്നീസ്, ബോക്സിങ്, നീന്തല്‍, അമ്ബെയ്ത്ത് എന്നിവയില്‍ ഇന്ന് ഇന്ത്യൻ അത്‌ലറ്റുകള്‍ പങ്കെടുക്കും.

 

 

 

 

 

 

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *