Your Image Description Your Image Description

പാരിസ്: ഫ്ര‍ഞ്ച് മണ്ണിൽ പുതുചരിത്രം കുറിക്കാൻ ഇന്ത്യയുടെ താരങ്ങൾ ഇന്ന് ഇറങ്ങുന്നു. മെഡൽ പ്രതീക്ഷയുള്ള ഇനങ്ങളായ ഹോക്കി, ബോക്സിങ്, ബാഡ്മിന്റൻ എന്നിവയ്ക്കു പുറമേ റോവിങ്, ടേബിൾ ടെന്നിസ്, ഷൂട്ടിങ് ഇനങ്ങളിലും ഇന്ത്യൻ താരങ്ങൾ ഇന്ന് ആദ്യ മത്സരങ്ങളി‍ൽ പങ്കെടുക്കും.

ബാഡ്മിന്റൻ പുരുഷ സിംഗിൾസിൽ ലക്ഷ്യ സെൻ, പുരുഷ ഡബിൾസിൽ സാത്വിക്– ചിരാഗ് സഖ്യം, വനിതാ ഡബിൾസിൽ അശ്വിനി പൊന്നപ്പ, താനിഷ ക്രാസ്റ്റോ സഖ്യം എന്നിവരുടെ ആദ്യ പോരാട്ടങ്ങൾ ഇന്ന് നടക്കും. പുരുഷ ഹോക്കിയിൽ ഇന്ത്യ ഇന്ന് ന്യൂസീലൻഡിനെ നേരിടും. ടെന്നിസ് പുരുഷ ഡബിൾസിൽ രോഹൻ ബൊപ്പണ്ണ– ശ്രീരാം ബാലാജി സഖ്യത്തിന്റെ ആദ്യ മത്സരവും ഇന്നു നടക്കും.

Leave a Reply

Your email address will not be published. Required fields are marked *