Your Image Description Your Image Description

പാരീസ്: ഒളിമ്പിക്‌സിലെ ഷൂട്ടിങ്ങിൽ ഇന്ത്യയ്ക്ക് നിരാശ. 10 മീറ്റർ എയർറൈഫിൾ മിക്‌സഡ് ഇനത്തിൽ ഇന്ത്യയ്ക്ക് ഫൈനൽ റൗണ്ടിലേക്ക് കടക്കാനായില്ല. ഇന്ത്യക്കായി സന്ദീപ് സിങ്-എളവേണിൽ വളറിവാൻ, അർജുൻ ബാബുട്ട-രമിത ജിൻഡാൻ സഖ്യങ്ങളാണ് മത്സരിച്ചത്. ഇരു ടീമുകള്‍ക്കും യോ​ഗ്യത റൗണ്ടിൽ നിന്ന് മുന്നേറാനായില്ല.

സന്ദീപ് സിങ്-എളവേണിൽ വളറിവാൻ സഖ്യം 12-ാം സ്ഥാനത്തും അർജുൻ ബാബുട്ട-രമിത ജിൻഡാൻ സഖ്യം ആറാം സ്ഥാനത്തുമെത്തി. ആദ്യ നാലിലെത്തുന്നവരാണ് ഫൈനൽ റൗണ്ടിലേക്ക് മുന്നേറുക. അർജുൻ ബാബുട്ട-രമിത ജിൻഡാൻ സഖ്യം 628.7 പോയന്റും സന്ദീപ് സിങ്-എളവേണിൽ വളറിവാൻ സഖ്യം 626.3 പോയന്റും നേടി.

റോവിങ് പുരുഷ സിംഗിള്‍സ് സ്‌കള്‍സ് ഹീറ്റ്‌സില്‍ ഇന്ത്യയുടെ ബല്‍രാജ് പന്‍വാര്‍ നാലാമതെത്തി. അതോടെ താരം റെപ്പാഷെ റൗണ്ടിലേക്ക് മുന്നേറി. ഹീറ്റ്‌സില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തുന്നവരാണ്
ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറുന്നത്.

10 മീറ്റർ എയർപിസ്റ്റൾ പുരുഷവിഭാഗത്തിൽ സരബ്‌ജോത് സിങ്, അർജുൻ ചീമ എന്നിവരും വനിതാവിഭാഗത്തിൽ മനു ഭേക്കർ, റിഥം സാങ്‌വാൻ എന്നിവരും യോഗ്യതാറൗണ്ടിൽ മത്സരിക്കുന്നുണ്ട്. ഇന്ത്യ ഏറെ പ്രതീക്ഷവെക്കുന്ന വിഭാഗമാണിത്.

മ്യൂണിക് ലോകകപ്പിൽ സ്വർണവും 2023-ലെ ഏഷ്യൻ ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ വെങ്കലും നേടിയ താരമാണ് സരബ്‌ജോത്. അർജുൻ ഹാങ്ഷു ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ടീമിൽ അംഗമാണ്.

Leave a Reply

Your email address will not be published. Required fields are marked *