Your Image Description Your Image Description

പാരിസ്: പരിശീലനത്തിനിടെ കുതിരയെ തല്ലുന്ന വിഡിയോ സോഷ്യൽ മീഡിയായിൽ പ്രചരിച്ചു. ഇതോടെ ബ്രിട്ടിഷ് അശ്വാഭ്യാസ താരമായ ഷാർലറ്റ് ഡിഷാർഡിൻ ഒളിംപിക്സിൽ നിന്നു പിൻമാറി. അശ്വാഭ്യാസത്തിൽ 3 തവണ ഒളിംപിക്സ് സ്വർണമെഡൽ‌ നേടിയ ബ്രിട്ടന്റെ താരമാണ് ഷാർലറ്റ്. ഡിഷാർഡിനാണ് മത്സരത്തിൽനിന്നു പിൻവാങ്ങിയത്.

ഏതാനും ദിവസങ്ങളായി, പരിശീലനത്തിനിടെ ഷാർലറ്റ് തന്റെ കുതിരയെ തുടർച്ചയായി തല്ലുന്ന വിഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കാൻ തുടങ്ങിയിട്ട്. ഇതിനു പിന്നാലെ ഷാർലറ്റിനെതിരെ രാജ്യാന്തര ഇക്വസ്ട്രിയൻ സ്പോർട്സ് ഫെഡറേഷനിൽ (എഫ്ഈഐ) പരാതി ലഭിച്ചു. തുടർന്നാണ് ബ്രിട്ടിഷ് താരം ഷാർലറ്റ് മത്സരത്തിൽ നിന്നും പിന്മാറിയത്.

Leave a Reply

Your email address will not be published. Required fields are marked *