Your Image Description Your Image Description

പാരിസ്‌ : ഒളിമ്പിക്‌സ്‌ സ്വർണം ലക്ഷ്യമിട്ട്‌ പുരുഷ ഹോക്കി ടീം പാരിസിൽ പരിശീലനം തുടങ്ങി. ഒളിമ്പിക്‌സിനുശേഷം വിരമിക്കുമെന്നറിയിച്ച മലയാളി ഗോൾകീപ്പർ പി ആർ ശ്രീജേഷാണ്‌ നിലവിൽ എല്ലാവരുടേയും ശ്രദ്ധാകേന്ദ്രം. എട്ട്‌ സ്വർണവും ഒരു വെള്ളിയും മൂന്ന്‌ വെങ്കലവുമാണ്‌ ഇതുവരെയുള്ള പി ആർ ശ്രീജേഷിന്റെ സമ്പാദ്യം. കഴിഞ്ഞതവണ ടോക്യോയിൽ വെങ്കലമായിരുന്നു ഇദ്ദേഹത്തിന് ലഭിച്ചത് . ഇത് 41 വർഷത്തെ ഇടവേളയ്‌ക്കുശേഷമാണ്‌ ഹോക്കിയിലെ മെഡൽ ലഭിക്കുന്നത് .

ഈ ഒളിമ്പിക്‌സ്‌ ശ്രീജേഷിന്‌ സമർപ്പിക്കുകയാണെന്ന്‌ ക്യാപ്‌റ്റൻ ഹർമൻ പ്രീത്‌ സിങ് പ്രഖ്യാപിച്ചിട്ടുണ്ട്‌. ആദ്യകളി 27ന്‌ ന്യൂസിലൻഡുമായാണ്‌ . ഇതിൽ 12 ടീമുകൾ രണ്ടു ഗ്രൂപ്പിലായി ഏറ്റുമുട്ടുന്നു. ഗ്രൂപ്പിൽ ബൽജിയം, ഓസ്‌ട്രേലിയ, അർജന്റീന, ന്യൂസിലൻഡ്‌, അയർലൻഡ്‌ ടീമുകളാണ്. ഒരു ഗ്രൂപ്പിൽനിന്ന്‌ നാലു ടീമുകൾ ക്വാർട്ടറിൽ ഇറങ്ങും .

 

 

Leave a Reply

Your email address will not be published. Required fields are marked *