Your Image Description Your Image Description

 

ഇടുക്കി: ഇടുക്കി ഇരട്ടയാറിൽ ഗാന്ധിജി സർക്കാർ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ കുട്ടികളെ മാനേജ്മെൻ്റ് സ്ക്കൂളിലേക്ക് മാറ്റിയ സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് രക്ഷകർത്താക്കൾ സമരം തുടങ്ങി. ആദ്യഘട്ടമായി കട്ടപ്പന വിദ്യാഭ്യാസ ജില്ലാ ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തി.

ആറാം അധ്യയന ദിവസത്തെ കണക്കെടുപ്പിന് മുന്നോടിയായിട്ടാണ് ഇരട്ടയാ‌ർ ശാന്തിഗ്രാമിലുള്ള ഗാന്ധിജി സർക്കാർ ഇംഗ്ലീഷ് മീഡിയം സ്ക്കൂളിലെ അഞ്ച് കുട്ടികളെ സ്കൂൾ അധികൃതർ അറിയാതെ സമീപത്തെ മാനേജ്മെൻ്റ് സ്ക്കൂളിലേക്ക് മാറ്റിയത്. ശനി, ഞായർ എന്നീ അവധി ദിവസങ്ങളിലും തിങ്കളാഴ്ചയും കുട്ടികളെ മാറ്റി. സംഭവം സംബന്ധിച്ച് സ്ക്കൂൾ അധികൃതർ കട്ടപ്പന ഡിഇഒയ്ക്ക് പരാതി നൽകി. ഡിഇഒ അവധിയിലായിരുന്ന ദിവസം അദ്ദേഹത്തിൻ്റെ ലോഗിൻ ഉപയോഗിച്ച് ജൂനിയർ സൂപ്രണ്ടും സെക്ഷൻ ക്ലർക്കുമാണ് ഇത് ചെയ്തതെന്ന് കണ്ടെത്തിയിരുന്നു. റിപ്പോർട്ട് സമർപ്പിച്ച് ഒരു മാസം കഴിഞ്ഞിട്ടും കുറ്റക്കാർക്കെതിരെ നടപടിയൊന്നുമെടുത്തിട്ടില്ല. ഇതേത്തുടർന്നാണ് പിടിഎ സമരം തുടങ്ങിയത്.

സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് ഇടുക്കി ജില്ലാ ഡെപ്യൂട്ടി ഡയറക്ടറും പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ നിന്നുള്ള പ്രത്യേക സംഘവും അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. എന്നാൽ കുറ്റക്കാരായ ഉദ്യോഗസ്ഥരുടെ സ്വാധീനം മൂലം ഫയലുകൾ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ മേശപ്പുറത്ത് വിശ്രമിക്കുകയാണ്.

 

Leave a Reply

Your email address will not be published. Required fields are marked *