Your Image Description Your Image Description

കുവൈത്ത് സിറ്റി : കുവൈത്തിൽ സ്വകാര്യ മേഖലയിലേക്ക് ഗാർഹിക തൊഴിലാളികൾക്ക് വിസ മാറ്റുവാൻ അനുമതി നൽകി. ഒന്നാം ഉപപ്രധാന മന്ത്രിയും ആഭ്യന്തര പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ യൂസുഫും കൂടിയാണ് അംഗീകാരം നൽകിയത് . ഈ സേവനം രണ്ട് മാസത്തേക്കാണ് ലഭ്യമാവുക. രാജ്യത്തെ തൊഴിൽ വിപണി ക്രമീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇങ്ങനെ ഒരു നടപടിയ്ക്ക് മുതിർന്നത് . അതിനായി ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ യൂസുഫ് അസ്സബാഹാൻ എന്നിവർ ചേർന്നാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തത് .

ജൂലൈ 14 മുതൽ സെപ്റ്റംബർ 12 വരെ വീട്ടുജോലിക്കാർക്ക് അപേക്ഷകൾ സമർപ്പിക്കാമെന്ന് അധികൃതർ അറിയിച്ചു. അപേക്ഷകന് അപേക്ഷ സമർപ്പിക്കുവാൻ തൊഴിലുടമയുടെ അനുമതി ആവശ്യമാണ്. ചുരുങ്ങിയത് ഒരു വർഷമെങ്കിലും നിലവിലെ തൊഴിൽ ഉടമയുടെ കൂടെ ജോലി പൂർത്തിയാക്കിയവർക്കാണ് ആനുകൂല്യം ലഭ്യമാവുക. അമ്പത് ദിനറാണ് ട്രാൻസ്ഫർ ഫീസ് ആയി നിശ്ചയിച്ചിരുക്കുന്നത്. വിസ പുതുക്കുന്നതിനായി എല്ലാ വർഷവും 10 ദിനാറും ഈടാക്കും.

വ്യവസ്ഥകൾ നടപ്പിലാക്കാൻ ബന്ധപ്പെട്ട അധികാരികൾക്ക് നിർദ്ദേശം നൽകിയതായി അധികൃതർ അറിയിച്ചു. സർക്കാർ കണക്കുകൾ പ്രകാരം 45 ശതമാനം ഗാർഹിക തൊഴിലാളികളിൽ മിക്കവരും ഇന്ത്യക്കാരാണ്. ഇതിലൂടെ വീട്ടുജോലി ചെയ്യുന്ന മലയാളികൾ ഉൾപ്പെടെ ഉള്ള പ്രവാസികൾക്ക് തൊഴിൽ വിസയിലേക്കു മാറാനുള്ള അവസരമാണ് കൈവന്നിരിക്കുന്നത്.

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *