Your Image Description Your Image Description

ലണ്ടൻ : ബ്രിട്ടനിലെത്തുന്ന അഭയാർഥികളെ റുവാണ്ടയിലേക്ക്‌ നാടുകടത്താനുള്ള മുൻ സർക്കാരിന്റെ പദ്ധതി നടപ്പാക്കില്ലെന്ന്‌ പുതിയ ബ്രിട്ടീഷ്‌ പ്രധാനമന്ത്രി കെയ്‌ർ സ്‌റ്റാർമർ. ഋഷി സുനക്‌ സർക്കാർ അനധികൃതമായി ഇംഗ്ലീഷ്‌ ചാനൽ കടന്ന്‌ രാജ്യത്തെത്തുന്നവരെ ആഫ്രിക്കൻ രാജ്യമായ റുവാണ്ടയിലേക്കയക്കാനായിരുന്നു നീക്കം എന്ന ചർച്ച ഏറെ വിമർശിക്കപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ്‌ പദ്ധതി ഉപേക്ഷിച്ചതായി ആദ്യ മന്ത്രിസഭായോഗത്തിൽ സ്‌റ്റാർമർ പ്രഖ്യാപിക്കുകയുണ്ടായി .  25 അംഗ സ്‌റ്റാർമർ മന്ത്രിസഭയിൽ 11 വനിതകളാണുള്ളത്‌.അതിൽ സാംസ്കാരിക–- കായിക സെക്രട്ടറി ലിസ നന്ദി ഏക ഇന്ത്യൻ വംശജയാണ് . കൂടാതെ പാക്‌ അധിനിവേശ കശ്‌മീരിൽ നിന്ന് ഷബാന മഹ്‌മൂദാണ്‌ നീതിന്യായ സെക്രട്ടറി.

Leave a Reply

Your email address will not be published. Required fields are marked *