Your Image Description Your Image Description

മനാമ : മരണാനന്തര സഹായം കൈമാറി ബഹ്റൈൻ പ്രതിഭ . ബഹ്റൈൻ പ്രതിഭ ഹിദ്ദ് യൂണിറ്റ് അംഗമായിരിക്കെ മരണപ്പെട്ട കൊല്ലം പട്ടാഴിയിൽ അജിതകുമാരിക്ക് പ്രതിഭ സാന്ത്വനം ഫണ്ടിൽ നിന്ന് കുടുംബത്തിനായി മരണാനന്തര സഹായം കൈമാറി . സിപിഐ എം പത്തനാപുരം ഏരിയ കമ്മിറ്റി അംഗം എസ്സ് സജിയുടെ അദ്ധ്യക്ഷതയിൽ പട്ടാഴി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റും സിപിഐ എം ലോക്കൽ കമ്മിറ്റി അംഗവുമായ അശോകൻ 2 ലക്ഷം രൂപയാണ് ബന്ധുക്കൾക്ക് കൈമാറിയത് .

അജിതകുമാരി വർഷങ്ങളായി ബഹ്റൈൻ പ്രവാസിയായിരുന്നു. ചടങ്ങിൽ പട്ടാഴി ലോക്കൽ കമ്മിറ്റി സെക്രട്ടറി അനീഷ്, ലോക്കൽ കമ്മിറ്റിയംഗം പട്ടാഴി ചന്ദ്രശേഖരൻ, പട്ടാഴി ബ്രാഞ്ച് സെക്രട്ടറി ഹർഷൻ ചന്ദ്രസേനൻ, ലോക കേരളസഭ അംഗവും കേരള പ്രവാസി സംഘം അടൂർ ഏരിയ സെക്രട്ടറിയുമായ എസ് പ്രദീപ് കുമാർ, കേരള പ്രവാസി സംഘം പട്ടാഴി മേഖല പ്രസിഡൻ്റ പി ഗിരീശൻ, മേഖലെ സെക്രട്ടറി ജി ബാബു കുമാർ, ഹരീഷ് കേരള പ്രവാസി സംഘം, കൊല്ലം ജില്ലാ പഞ്ചായത്ത് അംഗംവും ഡി വൈ എഫ് ഐ പത്തനാപുരം ഏരിയ സെക്രട്ടറിയുമായ അനന്തു,കേരള പ്രവാസി സംഘം പത്തനംതിട്ട ജില്ല ട്രഷറർ അഡ്വ. റ്റി കെ സുരേഷ് പരുമല, ബഹറിൻ പ്രതിഭ കേന്ദ്ര കമ്മിറ്റി മുൻ അംഗം ഗോപാലകൃഷ്ണ ആചാരി എന്നിവർ പങ്കെടുത്തു. പ്രതിഭ സാന്ത്വന കൈമാറ്റ യോഗത്തിൽ കേന്ദ്ര കമ്മിറ്റി മുൻ അംഗം ജോൺ പരുമല സ്വാഗതവും പ്രതിഭ രക്ഷാധികാരി സമിതി മുൻ അംഗം ഡി കൃഷ്ണൻ കുട്ടി നന്ദിയും പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *