Your Image Description Your Image Description

കപ്പൽജീവനക്കാരുടെ ശമ്പളം ഉയർത്താൻ പുതിയ കരാർ ഒപ്പിട്ടു. നാഷണൽ യൂണിയൻ ഓഫ് സീഫേറേഴ്‌സ് ഓഫ് ഇന്ത്യ(നൂസി)യും ഇന്ത്യൻ നാഷണൽ ഷിപ്പ് ഓണേഴ്‌സ് അസോസിയേഷനുമാണ് 48-ാം നാഷണൽ മാരിടൈം ബോർഡ് (ഇന്ത്യ) കരാറിൽ കഴിഞ്ഞയാഴ്ച ഒപ്പിട്ടത്. ഇന്ത്യൻ കപ്പലുകളിൽ ജോലി ചെയ്യുന്നവർക്കായിരിക്കും വർധന ബാധകമാകുക.

2024 ജനുവരി ഒന്നു മുതൽ 2027 ഡിസംബർ 31 വരെ പുതിയ കരാർ ബാധകമായിരിക്കും. പുതിയ കരാർ പ്രകാരം 12 മുതൽ 42 ശതമാനം വരെയാണ് ശമ്പളവർധന. വിദേശത്തേക്ക് യാത്രചെയ്യുന്ന കപ്പൽജീവനക്കാരുടെ ശമ്പളത്തിലാണ് 42 ശതമാനം വർധന. രാജ്യത്തിനകത്തുള്ളവർക്ക് 25 ശതമാനമാണ് വർധന. വിവിധ നഷ്ടപരിഹാരങ്ങളിലും വർധന വരുത്തിയിട്ടുണ്ട്. ജോലി ചെയ്യുന്നതിനിടെ മരിച്ചാൽ കുടുംബത്തിനുള്ള നഷ്ടപരിഹാരം 22 ലക്ഷത്തിൽനിന്ന് 40 ലക്ഷമാക്കി ഉയർത്തി.

Leave a Reply

Your email address will not be published. Required fields are marked *