Your Image Description Your Image Description

സമ്മതിദാനാവകാശത്തെക്കുറിച്ച് യുവാക്കളെ ബോധവാന്മാരാക്കാൻ തിരഞ്ഞെടുപ്പ് സാക്ഷരതയുമായി ബന്ധപ്പെട്ട വിഷയങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താൻ യു.ജി.സി.യോട് ദേശീയ തിരഞ്ഞെടുപ്പ് കമ്മിഷൻ ആവശ്യപ്പെട്ടു. യോഗ്യതയുള്ള എല്ലാവരേയും തിരിച്ചറിയൽ കാർഡ് എടുക്കാൻ പ്രോത്സാഹിപ്പിക്കണം.

അതേസമയം മൊബൈൽഫോൺ കമ്പനികൾ പുതുതായി സിം കാർഡുകൾ അനുവദിക്കുമ്പോൾ അപേക്ഷകരുടെ ബയോമെട്രിക് ഡേറ്റ ശേഖരിക്കുന്നത് നിർബന്ധമാക്കാൻ ബുധനാഴ്ച ലോക്‌സഭ പാസാക്കിയ ടെലി കമ്യൂണിക്കേഷൻ ബില്ലിൽ വ്യവസ്ഥചെയ്യുന്നു. സിമ്മിന്റെ ദുരുപയോഗവും തട്ടിപ്പും തടയാനാണിത്.

ചതിയിലൂടെയോ ആൾമാറാട്ടത്തിലൂടെയോ സിംകാർഡ് ഉൾപ്പെടെയുള്ള ടെലികോം വിഭവങ്ങൾ കൈക്കലാക്കിയാൽ മൂന്നുവർഷംവരെ തടവോ 50 ലക്ഷം രൂപവരെ പിഴയോ ആണ് ശിക്ഷ. അനുവദിക്കപ്പെട്ട സ്പെക്ട്രം ലൈസൻസ് മതിയായ കാരണമില്ലാതെ ഉപയോഗിക്കാതിരുന്നാൽ സർക്കാരിന് അത് റദ്ദാക്കാൻ അനുവാദമുണ്ടായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *