Your Image Description Your Image Description

പാർലമെന്റിൽനിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട അംഗങ്ങൾക്ക് പ്രതിദിന അലവൻസ്, സമിതിയോഗങ്ങൾ, വോട്ടവകാശം തുടങ്ങിയവയടക്കം ഈ കാലയളവിൽ നഷ്ടപ്പെടും. ലോക്‌സഭാ സെക്രട്ടേറിയറ്റ് ഡയറക്ടർ അജയ് കുമാർ സൂദ് പുറത്തിറക്കിയ സർക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

സസ്പെൻഡ് ചെയ്യപ്പെട്ടവർക്ക് ഇരുസഭകളുടെയും ചേംബർ, ലോബി, ഗാലറി എന്നിവിടങ്ങളിൽ പ്രവേശനമില്ല. പാർലമെന്ററി സമിതി യോഗങ്ങളിൽ പങ്കെടുക്കാനാകില്ല. പ്രതിദിന കാര്യപരിപാടികളിൽ ചോദ്യങ്ങളടക്കം ഉൾപ്പെടുത്താനാകില്ല. സഭയിൽ വെക്കുന്ന നോട്ടീസുകൾ സ്വീകരിക്കാനാകില്ല.

Leave a Reply

Your email address will not be published. Required fields are marked *