Your Image Description Your Image Description

ബിഹാറിലെ ബെഗുസാരയ് ജില്ലയിൽ മദ്യക്കടത്ത് സംഘത്തിന്റെ വാഹനമിടിച്ച് പോലീസുകാരന് ദാരുണാന്ത്യം. നാവ്കോതി പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ഖമാസ് ചൗധരി (52) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മറ്റൊരു പോലീസുകാരന് പരിക്കേറ്റു.

മദ്യക്കടത്ത് സംഘത്തിന്റെ വാഹനമെത്തുന്നുവെന്ന രഹസ്യവിവരം ലഭിച്ചതിനെത്തുടർന്നാണ് ചൗധരിയും സംഘവും പരിശോധനയ്ക്കിറങ്ങിയത്. എന്നാൽ, അതിവേഗത്തിൽ എത്തിയ കാർ പരിശോധനയ്ക്കിടയിൽ പോലീസുകാരെ ഇടിച്ചിട്ട് കടന്നു. ചൗധരി തത്ക്ഷണം മരിച്ചു. പരിക്കേറ്റ മറ്റൊരു പോലീസുകാരൻ ആശുപത്രിയിൽ ചികിത്സയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *