Your Image Description Your Image Description

 

സെന്റ് ലൂസിയ: ടി20 ലോകകപ്പ് സൂപ്പർ എട്ടിൽ ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ ദക്ഷിണാഫ്രിക്ക ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോസ് ബട്‌ലർ ഫീൽഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇരുവരും ആദ്യ മത്സരങ്ങൾ ജയിച്ചാണ് എത്തുന്നത്. ഇംഗ്ലണ്ട്, വെസ്റ്റ് ഇൻഡീസിനെയാണ് തോൽപ്പിച്ചത്. ദക്ഷിണാഫ്രിക്ക, യുഎസിന്റെ വെല്ലുവിളി മറികടക്കുകയായിരുന്നു. ഇന്ന് ജയിക്കുന്നുവർ സെമി ഫൈനലിന് യോഗ്യത നേടും. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവൻ അറിയാം.

ദക്ഷിണാഫ്രിക്ക: ക്വിന്റൺ ഡി കോക്ക് (വിക്കറ്റ കീപ്പർ), റീസ ഹെൻഡ്രിക്‌സ്, എയ്ഡൻ മാർക്രം (ക്യാപ്റ്റൻ), ഡേവിഡ് മില്ലർ, ഹെന്റിച്ച് ക്ലാസൻ, ട്രിസ്റ്റൻ സ്റ്റബ്‌സ്, മാർക്കോ ജാൻസെൻ, കേശവ് മഹാരാജ്, കാഗിസോ റബാഡ, ആന്റിച്ച് നോർട്ട്‌ജെ, ഒട്ട്നീൽ ബാർട്ട്മാൻ.

ഇംഗ്ലണ്ട്: ഫിലിപ്പ് സാൾട്ട്, ജോസ് ബട്ട്ലർ (ക്യാപ്റ്റൻ / വിക്കറ്റ് കീപ്പർ), ഹാരി ബ്രൂക്ക്, ജോണി ബെയർ‌സ്റ്റോ, മൊയിൻ അലി, ലിയാം ലിവിംഗ്സ്റ്റൺ, സാം കുറാൻ, ജോഫ്ര ആർച്ചർ, ആദിൽ റഷീദ്, മാർക്ക് വുഡ്, റീസ് ടോപ്ലി.

ഗ്രൂപ്പ് ഘട്ടത്തിൽ എല്ലാ മത്സരങ്ങളും ജയിച്ചാണ് ദക്ഷിണാഫ്രിക്ക സൂപ്പർ എട്ടിലേക്ക് മുന്നേറിയത്. പക്ഷേ ദുർബലാരായ ടീമുകൾക്കെതിരെ അനായാസമായിരുന്നില്ല പ്രോട്ടീസിന്റെ വിജയം. സൂപ്പർ എട്ടിൽ ആതിഥേയരായ അമേരിക്കയ്‌ക്കെതിരെ 18 റൺസ് ജയമാണ് സ്വന്തമാക്കിയത്. ഓപ്പണർ ഡിക്കോകും നായകൻ എയ്ഡൻ മർക്രാമും ഹെന്റിച്ച് ക്ലാസനുമെല്ലാം ഫോമിലേക്കുയർന്നത് ദക്ഷിണാഫ്രിക്കയ്ക്ക് പ്രതീക്ഷ നൽകുന്നു. എന്നാൽ ബൗളിംഗിൽ കഗീസോ റബാഡയ്ക്ക് മാത്രമാണ് സ്ഥിരതയുള്ളത്

കിരീടം നിലനിർത്താൻ അമേരിക്കയിലെത്തിയ ഇംഗ്ലണ്ടിന് ഗ്രൂപ്പ് ഘട്ടത്തിൽ കാര്യങ്ങൾ എത്ര എളുപ്പമായിരുന്നില്ല. എന്നാൽ സൂപ്പർ എട്ടിലെത്തിയതോടെ ജോസ് ബട്‌ലറും സംഘവും ഗിയർ മാറ്റി. ടൂർണമെന്റിിൽ മികച്ച പ്രകടനം പുറത്തെടുത്ത വെസ്റ്റിൻഡീസിനെതിരെ 8 വിക്കറ്റിന്റെ ആധികാരിക ജയം. ഫിൽ സാൾട്ടും ജോണി ബെയർ‌സ്റ്റോയും കരീബിയൻസിനെതിരെ തകർത്തടിച്ചും. ഇന്ന് ജോസ്ബട്‌ലറും മോയിൻ അലിയും കൂടി ഫോം കണ്ടെത്തിയാൽ ചാംപ്യന്മാർക്ക് ദക്ഷിണാഫ്രിക്കയെ പിടിച്ചുകെട്ടാം.

Leave a Reply

Your email address will not be published. Required fields are marked *