Your Image Description Your Image Description

ഒരു ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ് പ്രാതൽ എന്നത്. പ്രാതലിന് ആരോ​ഗ്യകരമായ ഭക്ഷണങ്ങൾ തന്നെ ഉൾപ്പെടുത്തേണ്ടതുണ്ട്. ദിവസം മുഴുവനും നമ്മെ ഊർജസ്വലതയോടെ കാത്ത് സൂക്ഷിക്കുന്നതിന് പ്രാതൽ പ്രധാന പങ്കാണ് വഹിക്കുന്നത്. പ്രോട്ടീനും വിറ്റാമിനുകളും മറ്റ് പോഷകങ്ങളും അടങ്ങിയ ഭക്ഷണങ്ങൾ തന്നെ പ്രാതലിൽ ഉൾപ്പെടുത്തേണ്ടതുണ്ട്.

പ്രാതലിന് ഈ ഭക്ഷണങ്ങൾ ഉൾപ്പെടുത്താം.

ഓട്സ്

ഓട്‌സ് പ്രഭാതഭക്ഷണമായി കഴിക്കുന്നത് വളരെ നല്ലതാണ്. കലോറി വളരെ കുറഞ്ഞ ഇതിൽ ഫൈബർ ധാരാളം അടങ്ങിയിട്ടുണ്ട്. ശരീരത്തിനാവശ്യമായ എല്ലാ പോഷകങ്ങളും ഓട്‌സിൽ അടങ്ങിയിട്ടുണ്ട്. ഓട്‌സ് നാരുകളാൽ സമ്പുഷ്ടമാണ്. ഇത് ഇൻസുലിൻ പ്രതികരണം സുഗമമാക്കുകയും കുടലിൻ്റെ ആരോഗ്യത്തിന് ഗുണം ചെയ്യുകയും ചെയ്യുന്നു.
നേന്ത്രപ്പഴം

നേന്ത്രപ്പഴം രാവിലെ കഴിക്കുന്നത് ശരീരത്തിനേറെ ഗുണം ചെയ്യും. പൊട്ടാസ്യം, പ്രോട്ടീൻ, ഫൈബർ എന്നിവ ഇതിലുണ്ട്. രാവിലെ നേന്ത്രപ്പഴം ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ഉയർന്ന രക്തസമ്മർദ്ദത്തെ നിയന്ത്രിക്കാനും സഹായിക്കും.

ഇഡ്ഡലി

ഇഡ്ഡലി പ്രഭാതഭക്ഷണമായി കഴിക്കുന്നത് വളരെ നല്ലതാണ്. കലോറി വളരെ കുറഞ്ഞ ഇവ ദഹനത്തിന് ഏറെ ഗുണപ്രദമാണ്. കുടൽ ബാക്ടീരിയകളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ദഹനത്തെ സഹായിക്കുകയും മൊത്തത്തിലുള്ള കുടലിൻ്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

മുട്ട

പ്രോട്ടീനുകളാൽ സമ്പന്നമാണ് മുട്ട. കൂടാതെ ആരോഗ്യകരമായ കൊഴുപ്പും ഇരുമ്പ്, കൊളീൻ, വിറ്റാമിൻ ഡി, വിറ്റാമിൻ ബി 12 എന്നിവയും അടങ്ങിയിട്ടുണ്ട്. പ്രാതലിൽ മുട്ട ഉൾപ്പെടുത്തുന്നത് വിശപ്പ് കുറയ്ക്കുന്നതിന് സഹായിക്കും.

ചിയ സീഡ്

ചിയ സീഡാണ് മറ്റൊരു ഭക്ഷണം. ബ്രേക്ക് ഫാസ്റ്റിന് ചിയ സീഡ് ഉൾപ്പെടുത്തുന്നത് ഗ്ലൂക്കോസ് അളവ് നിയന്ത്രിക്കാനും കൊളസ്ട്രോൾ കുറയ്ക്കാനും സഹായിക്കും.

Leave a Reply

Your email address will not be published. Required fields are marked *