Your Image Description Your Image Description

രാജ്യത്തെ ദേശീയപാതകളിൽ 2024 മാർച്ചോടെ ജി.പി.എസ്. അധിഷ്ഠിത ടോൾപിരിവ് സംവിധാനമൊരുക്കുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. നിലവിലെ സംവിധാനങ്ങൾക്കു പകരമായാകും ഇത്. ടോൾപ്ലാസകളിലെ തിരക്കു കുറയ്ക്കാനും സഞ്ചരിക്കുന്ന ദൂരത്തിന് അനുസരിച്ച് ടോൾ ഈടാക്കാനും പുതിയസംവിധാനത്തിലൂടെ സാധിക്കും.

നമ്പർപ്ലേറ്റ് തിരിച്ചറിയുന്ന ക്യാമറകൾ ഉപയോഗിച്ചുള്ള ടോൾപിരിവ് രണ്ടുദേശീയപാതകളിൽ പരീക്ഷണാർഥം നടത്തുന്നുണ്ട്. പുതിയ സംവിധാനങ്ങൾ വരുന്നതോടെ ടോൾപ്ലാസകളിൽ വാഹനം നിർത്തേണ്ടിവരില്ല. ഫാസ്‌ടാഗ് സംവിധാനം വരുംമുമ്പ് ടോൾപ്ലാസകളിൽ എട്ടുമിനിറ്റോളം വാഹനങ്ങൾ നിർത്തണമായിരുന്നു. ഫാസ്‌ടാഗ് വന്നതോടെ ഇത് 47 സെക്കൻഡായി കുറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *