Your Image Description Your Image Description

മൂന്ന് ഘട്ടങ്ങളിലായാണ് ബക്രീദ് ആഘോഷം നടക്കുന്നത്. തനിക്കുള്ളത് ഉപേക്ഷിക്കുക, തനിക്കുള്ളത് സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങള്‍ക്കും നൽകുക, പാവങ്ങൾക്ക് ദാനം നൽകുക എന്നീ മൂന്ന് പുണ്യകരമായ പ്രവര്‍ത്തിയാണ് ബലിപെരുന്നാൾ ദിനത്തിൽ അനുഷ്ഠിക്കുന്നത്.

ഈ ദിവസം ബലി കഴി‍ച്ച ആടിനെ മൂന്നായി ഭാഗിച്ച് ഒരു വിഹിതം ബലിനൽകിയവര്‍ക്കും മറ്റൊരു ഭാഗം ബന്ധുമിത്രാദികള്‍ക്കും ഒരു ഭാഗം പാവപ്പെട്ടവര്‍ക്കും നൽകുന്നു. 400 ഗ്രാം സ്വര്‍ണത്തേക്കാൾ കൂടുതൽ സമ്പത്തുള്ള ഓരോ മുസ്ലീമും ബലി നൽകണമെന്നാണ് നിയമം.

ഒരു വര്‍ഷത്തിൽ രണ്ട് പ്രാവശ്യം ഈദ് ആഘോഷിക്കും. ആദ്യം ചെറിയ പെരുന്നാളും (ഈദ് ഉൽ ഫിത്വ‍ര്‍) പിന്നീട് വലിയ പെരുന്നാളും (ബക്രീദ്). ചന്ദ്രനെ നിരീക്ഷിച്ചാണ് പെരുന്നാൾ തീയതി കണക്കാക്കുന്നത്. ദുൽ ഹജ്ജ മാസത്തിലാണ് വലിയ പെരുന്നാൾ ആഘോഷിക്കുന്നത്. എന്നാൽ റമദാൻ മാസത്തിലാണ് ചെറിയ പെരുന്നാൾ ആഘോഷിക്കപ്പെടുന്നത്. ചെറിയ പെരുന്നാൾ ലോകത്ത് സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശമാണ് വിളിച്ചറിയിക്കുന്നത്. വലിയ പെരുന്നാൾ ത്യാഗത്തിന്റെയും സഹനത്തിന്റെയും മഹത്വവും നൽകുന്നു.

പരിപൂര്‍ണ്ണമായ ത്യാഗത്തിന്‍റെയും സമര്‍പ്പണത്തിന്‍റെയും സഹനത്തിന്‍റെയും ആഘോഷമാണ് ബക്രീദ്.  ‘ഇവ്ദ്’ എന്ന വാക്കില്‍ നിന്നാണ് ‘ഈദ്’ ഉണ്ടായത്. ഈ വാക്കിനര്‍ത്ഥം ‘ആഘോഷം’ അഥവാ ‘ആനന്ദം’ എന്നാണ്.

ഈദിന്‍റെ മറ്റൊരു പേരാണ് ഈദ്-ഉല്‍-സുഹ. ‘സുഹ’ എന്നാല്‍ ബലി. തനിക്കേറ്റവും പ്രിയങ്കരമായത് ഈശ്വര സന്നിധിയില്‍ ബലിയായി നല്‍കി, സ്വയം തിരുബലിയാകുക എന്നതാണ് ബക്രീദിന്‍റെ ആത്യന്തികമായ സന്ദേശം.

Leave a Reply

Your email address will not be published. Required fields are marked *