Your Image Description Your Image Description

ഫ്‌ളോറിഡ: ട്വന്റി 20 ലോകകപ്പില്‍ സൂപ്പര്‍ എയ്റ്റ് മത്സരങ്ങള്‍ നടക്കുന്നതിന് മുൻപേ ഇന്ത്യയുടെ രണ്ട് താരങ്ങള്‍ നാട്ടിലേക്ക് മടങ്ങാനൊരുങ്ങുന്നുവെന്ന് റിപ്പോർട്ട്. ഇന്ത്യയുടെ റിസര്‍വ് താരങ്ങളായ ശുഭ്മാന്‍ ഗില്ലും ആവേശ് ഖാനുമാണ് നാട്ടിലേക്ക് മടങ്ങുവാൻ ഒരുങ്ങുന്നത് . ഇരുവരും കാനഡയ്ക്കെതിരായ ഇന്ത്യയുടെ അവസാന ഗ്രൂപ്പ് മത്സരം പൂര്‍ത്തിയായാല്‍ ഉടൻ നാട്ടിലേക്ക് മടങ്ങും.

ഗില്ലിനെയും ആവേശ് ഖാനെയും ഇന്ത്യ സൂപ്പര്‍ എയ്റ്റ് ഉറപ്പിച്ച സാഹചര്യത്തിലാണ് തിരിച്ചയയ്ക്കാന്‍ മാനേജ്‌മെന്റ് തീരുമാനിച്ചത്. ടീമില്‍15 അംഗങ്ങളുണ്ട്. അതിനാൽ ടീമിലുള്ള ആര്‍ക്കും പരിക്കില്ലാത്തത് കൊണ്ടാണ് തിരിച്ചയക്കുവാൻ കാരണം. അമേരിക്കയിലെ പിച്ചിന്റെ സ്വഭാവം പരിഗണിക്കുന്ന സാഹചര്യത്തിൽ താരങ്ങള്‍ക്ക് പരിക്കേല്‍ക്കാന്‍ സാധ്യത കൂടുതലായിരുന്നു. അതുകൊണ്ടാണ് ഇന്ത്യ റിസര്‍വ് താരങ്ങളായി ഇവരെയെല്ലാം പരിഗണിച്ചത്.

റിങ്കു സിങ്ങും ഖലീല്‍ അഹമ്മദും അതേസമയം ഇന്ത്യയുടെ റിസര്‍വ് താരങ്ങളായി ടീമിനൊപ്പം ചേരും. കാനഡയ്‌ക്കെതിരെ ഇന്ത്യയുടെ അവസാന ഗ്രൂപ്പ് മത്സരമാണ് ശനിയാഴ്ച നടക്കുവാൻ പോകുന്നത് .സൂപ്പര്‍ 8 പോരാട്ടങ്ങള്‍ നടക്കുന്ന വെസ്റ്റ് ഇന്‍ഡീസിലേക്ക് ഇന്ത്യന്‍ ടീം ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ പൂര്‍ത്തിയായാല്‍ അവിടേയ്ക്ക് തിരിക്കും .

 

 

 

 

 

 

 

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *