Your Image Description Your Image Description

തിരുവനന്തപുരം: വാക്കുതർക്കത്തിനിടെ അച്ഛന്‍ തീകൊളുത്തിയ മകന്‍ ആശുപത്രിയില്‍വെച്ച് മരിച്ചു. പൊള്ളലേറ്റ് ചികിത്സയിൽ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിഞ്ഞിരുന്ന അമല്‍ രാജ് (18) ആണ് മരിച്ചത്. അമല്‍ രാജിനെയും അമ്മ ബിന്ദു വിനെയും ഗുരുതരാമായി പൊള്ളലേറ്റതിനെ തുടർന്ന് ഞായറാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംഭവത്തിൽ രാജേന്ദ്രൻ ഞായറാഴ്ച മരിച്ചിരുന്നു.

മരിച്ച അമല്‍ ഊന്നിന്‍മൂട് ചെമ്പകശ്ശേരി ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിയാണ് . ഞായറാഴ്ച വൈകിട്ട് അഞ്ചിനാണ് അമല്‍രാജിനെയും അമ്മ ബിന്ദുവിനെയും അച്ഛന്‍ രാജേന്ദ്രന്‍ പെയിന്റിങ്ങിന് ഉപയോഗിക്കുന്ന തിന്നര്‍ ഉപയോഗിച്ച് ഞായറാഴ്ച വൈകിട്ട് അഞ്ചിനാണ് തീകൊളുത്തിയത്. തുടർന്ന് അപകടത്തിൽ ഭാര്യയെയും മകനെയും തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച രാജേന്ദ്രനും ഗുരുതരമായി പൊള്ളലേറ്റിരുന്നതിനാല്‍ സംഭവസ്ഥലത്ത് വെച്ചുതന്നെ മരിക്കുകയായിരുന്നു .

ഗുരുതരമായി പരുക്കേറ്റ ബിന്ദുവിനേയും മകന്‍ അമല്‍രാജിനെയും പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ​പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു . എന്നാല്‍, പൊള്ളല്‍ ഗുരുതരമായത് കൊണ്ട് ചികിത്സയിലിരിക്കെ അമല്‍രാജ് മരണത്തിന് കീഴടങ്ങുകയായിരുന്നു.

എട്ട് മാസമായി കുടുoബപ്രശ്‌നങ്ങളെ തുടര്‍ന്ന് അകന്ന് താമസിക്കുകയായിരുന്നു രാജേന്ദ്രനും ഭാര്യ ബിന്ദുവും .ഞായറാഴ്ച വൈകീട്ട് മൂന്നിന് കുടുബശ്രീ യോഗത്തില്‍ പങ്കെടുത്തശേഷം ബിന്ദു തന്റെ സാധനങ്ങള്‍ എടുക്കുന്നതിനായി മകനെയും മകള്‍ സാന്ദ്രയെയും കൂട്ടി രാജേന്ദ്രന്റെ വീട്ടിലെത്തിയ സമയത്ത് ഇവര്‍ തമ്മിൽ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് രാജേന്ദ്രന്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന തിന്നര്‍ ഇവരുടെ ദേഹത്തും സ്വന്തം ശരീരത്തിലും ഒഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്നാണ് പോലീസിന്റെ നിഗമനo .

അപകടo നടക്കുന്ന സമയത്ത് മകള്‍ വീടിന് വെളിയില്‍ നില്‍ക്കുകയായിരുന്നു. നിലവിളി കേട്ട് മകളും നാട്ടുകാരും ഓടി എത്തിയപ്പോൾ രാജേന്ദ്രന്‍ പൊള്ളലേറ്റ് മരിച്ച നിലയിലായിരുന്നു. അതേസമയം വീടിന് തീ പടര്‍ന്നിരുന്നു. ഉടൻ വര്‍ക്കല അ​ഗ്നിരക്ഷാസേനയും അയിരൂര്‍ പൊലീസും സ്ഥലത്തെത്തി ബിന്ദുവിനെയും മകനെയും പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *