Your Image Description Your Image Description

ചെന്നൈ: അനധികൃത സ്വത്ത് സമ്പാദന കേസില്‍ തമിഴ്‌നാട് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി പൊന്‍മുടിക്കും ഭാര്യ പി. വിശാലാക്ഷിക്കും മൂന്നുവര്‍ഷം തടവും 50 ലക്ഷം രൂപ പിഴയും മദ്രാസ് ഹൈക്കോടതി വിധിച്ചു. ഇതോടെ അഴിമതിനിരോധന നിയമപ്രകാരം പൊന്‍മുടിക്ക് എം.എല്‍.എ. സ്ഥാനവും മന്ത്രിസ്ഥാനവും നഷ്ടപ്പെടും.

ചൊവ്വാഴ്ച പൊന്മുടിയും ഭാര്യയും കേസിൽ കുറ്റക്കാരാണെന്ന് മ​​ദ്രാസ് ഹൈകോടതി വിധിച്ചിരുന്നു. ഇരുവരേയും വെറുതെവിട്ട കീഴ്ക്കോടതി വിധി റദ്ദാക്കിയായിരുന്നു മദ്രാസ് ഹൈകോടതിയുടെ ഉത്തരവ്. തുടർന്ന് തങ്ങളുടെ പ്രായവും ആരോഗ്യസ്ഥിതിയും പരിഗണിച്ച് കുറഞ്ഞ ശിക്ഷ നൽകണമെന്നും ഇരുവരും കോടതിയിൽ വാദിച്ചു.

ഈ വാദം കൂടി പരിഗണിച്ചാണ് മൂന്ന് വർഷം തടവുശിക്ഷ കോടതി നൽകിയത്. കോടതി വിധിക്ക് പിന്നാലെ ശിക്ഷ 30 ദിവസത്തേക്ക് മദ്രാസ് ഹൈകോടതി മരവിപ്പിച്ചിട്ടുണ്ട്. അപ്പീൽ നൽകുന്നതിനായാണ് ശിക്ഷ 30 ദിവസത്തേക്ക് മരവിപ്പിച്ചത്.

കരുണാനിധി മന്ത്രിസഭയില്‍ ഖനന വകുപ്പ് കൈകാര്യം ചെയ്തിരുന്ന പൊന്‍മുടി 2006 ഏപ്രില്‍ 13-നും 2010 മാര്‍ച്ച് 31-നും ഇടയില്‍ 1.79 കോടി രൂപ അനധികൃതമായി സമ്പാദിച്ചെന്ന കേസിലാണ് കീഴ്‌ക്കോടതി വിധി റദ്ദാക്കിക്കൊണ്ട് മന്ത്രി കുറ്റക്കാരനാണെന്ന് കണ്ടെത്തി മദ്രാസ് ഹൈക്കോടതി ശിക്ഷ വിധിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *