Your Image Description Your Image Description

സ്വകാര്യ ബസിന്റെ മരണപ്പാച്ചിലിൽ വീണ്ടും ഒരു ജീവൻ കൂടി പൊലിഞ്ഞു. കണ്ണോത്തുംചാൽ സ്വദേശി ദേവനന്ദ് ( 19 ) ആണ് ബസിന്റെ മത്സരഓട്ടത്തിൽ മരിച്ചത്. കണ്ണൂർ – കൂത്തുപറമ്പ് റൂട്ടിലോടുന്ന അശ്വതി ബസാണ് വിദ്യാർഥിയെ ഇടിച്ചിട്ടത്.

ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം. അമിത വേഗതയിൽ എത്തിയ ബസ് ദേവനന്ദിന്റെ സ്കൂട്ടറിന് പിന്നാലെ ഇടിക്കുകയായിരുന്നു. ദേവനന്ദിന്റെ ദേഹത്തൂടെയാണ് ബസ് കയറി ഇറങ്ങിയത്. മൃതദേഹം ഇപ്പോൾ എകെജി ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പൊലീസ് എത്തി അപകടത്തിന്റെ ദൃശ്യങ്ങളടക്കം പരിശോധിച്ച് കേസെടുക്കും.

അതേസമയം, സ്വകാര്യ ബസുകളുടെ മരണപാച്ചിലിൽ മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടു. പേരാമ്പ്രയിലെ അപകടത്തിൽ വിദ്യാർഥി മരിച്ച സംഭവത്തിലാണ് ഇടപെടൽ.
ഉടൻ റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജു നാഥ് കോഴിക്കോട് റൂറൽ എസ്പിക്കും ആർടിഒക്കും നിർദേശം നൽകി. 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുന്നത്.

Related Posts