Your Image Description Your Image Description

മാലിന്യമുക്ത നവകേരളം കാമ്പയിന്റെ ഭാഗമായി കഞ്ഞിക്കുഴി പഞ്ചായത്തില്‍ ജനകീയ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. കാമ്പയിന്റെ പഞ്ചായത്തുതല ഉദ്ഘാടനം പതിനാറാം വാര്‍ഡില്‍ ശിവോദയപുരം ക്ഷേത്രത്തിനു സമീപം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.എം. സന്തോഷ്‌കുമാര്‍ നിര്‍വഹിച്ചു. പരിപാടിയുടെ ഭാഗമായി പഞ്ചായത്തിലെ പതിനെട്ടു വാര്‍ഡുകളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ജനകീയ പങ്കാളിത്തത്തോടെ സംഘടിപ്പിച്ചു. തുടര്‍പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നവംബര്‍ വരെ എല്ലാ മൂന്നാമത്തെ ശനിയാഴ്ച്ചയും വിപുലമായ ശുചീകരണം പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിക്കുവാനും രണ്ടാം ശനിയാഴ്ച്ച വീടും പരിസരവും കുടുംബാംഗങ്ങള്‍ ചേര്‍ന്ന് വൃത്തിയാക്കാനും നിര്‍ദ്ദേശം നല്‍കാനും പഞ്ചായത്ത് തീരുമാനിച്ചു.

ഉദ്ഘാടനച്ചടങ്ങില്‍ വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ ഷാജി.കെ. അവിട്ടം അധ്യക്ഷത വഹിച്ചു. അയല്‍ക്കൂട്ടം കണ്‍വീനര്‍ സി.സത്യന്‍, വികസന സമിതിയംഗം പി.പി.രാജു, രേവമ്മ, ശ്രീലത സന്തോഷ്, പഞ്ചായത്ത് സെക്രട്ടറി ടി.എഫ്. സെബാസ്റ്റ്യന്‍, തൊഴിലുറപ്പു വിഭാഗം ജീവനക്കാരായ സുചി, നകുല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Posts