Your Image Description Your Image Description

ജില്ലാ മണ്ണുപര്യവേക്ഷണ കാര്യാലയം കാർഷികവികസന കർഷകക്ഷേമ വകുപ്പിന്റെ സഹകരണത്തോടെ കങ്ങഴ ഗ്രാമപഞ്ചായത്തിൽ നടത്തിയ വാഴൂർ ബ്ലോക്കുതല മണ്ണുപരിശോധനാ ക്യാമ്പയിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലതാ പ്രേം സാഗർ നിർവ്വഹിച്ചു. വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ. മണി അധ്യക്ഷത വഹിച്ചു. സമഗ്ര പച്ചക്കറി ഉദ്പാദന യജ്ഞത്തിന്റെ വിത്തുവിതരണ ഉദ്ഘാടനം വാഴൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗീതാ എസ്. പിള്ള നിർവ്വഹിച്ചു. കങ്ങഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റംല ബീഗം കർഷകരുടെ മണ്ണ് സാമ്പിളുകൾ ഏറ്റുവാങ്ങി.

കുമരകം പ്രദേശിക ഗവേഷണകേന്ദ്രം അസോസിയേറ്റ് പ്രൊഫസർ ഡോ.എം.എസ്. ശൈലജകുമാരി, സോയിൽ സർവേ ഓഫീസർ നിത്യ ചന്ദ്ര എന്നിവർ കാർഷിക സെമിനാർ നയിച്ചു. ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ ജോ ജോസ് പദ്ധതി വിശദീകരിച്ചു. വാഴൂർ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ ഷാജി പാമ്പൂരി, പി.എം. ജോൺ, കങ്ങഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിബു ഫിലിപ്പ്, കങ്ങഴ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജയ സാജു, എം.എ. അന്ത്രോയോസ്, എ.എം. മാത്യു, സി.വി. തോമസുകുട്ടി, അഡ്വ. ജോയ്സ് എം. ജോൺസൺ, വാഴൂർ കൃഷി അസിസ്റ്റന്റ് ഡയറക്ടർ സിമി എബ്രഹാം, കോട്ടയം മണ്ണ് പര്യവേക്ഷണ അസിസ്റ്റന്റ് ഡയറക്ടർ എൻ. വി. ശ്രീകല, കൃഷി ഓഫീസർ ജി. അരുൺകുമാർ, കൃഷി അസിസ്റ്റന്റ് പി.എം. റഷീദ് എന്നിവർ പങ്കെടുത്തു.

Related Posts