Your Image Description Your Image Description

ബഹ്റൈനിൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ നേ​രി​ട്ട ഇ​ന്ധ​ന​ല​ഭ്യ​ത പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​ര​മാ​യി മ​ത്സ്യ​ബ​ന്ധ​ന തു​റ​മു​ഖ​ങ്ങ​ളി​ൽ അ​ഞ്ച് പു​തി​യ ഇ​ന്ധ​ന സ്റ്റേ​ഷ​നു​ക​ൾ തു​റ​ന്നു. ആ​വ​ശ്യ​ത്തി​നു​ള്ള ഇ​ന്ധ​നം ല​ഭ്യ​മാ​കാ​തി​രി​ക്കു​ന്ന​ത് തൊ​ഴി​ലി​നെ സാ​ര​മാ​യി ബാ​ധി​ക്കു​ന്ന​തി​ലെ പ്ര​തി​ഷേ​ധ​വു​മാ​യി മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. അ​തി​നെ​തു​ട​ർ​ന്നാ​ണ് പ​രി​ഹാ​ര​മെ​ന്നോ​ണം അ​ഞ്ച് ഇ​ന്ധ​ന സ്റ്റേ​ഷ​നു​ക​ൾ തു​റ​ക്കാ​ൻ അ​ധി​കൃ​ത​ർ നി​ർ​ബ​ന്ധി​ത​രാ​യ​ത്.

പാ​ർ​ല​മെ​ന്‍റി​ന്‍റെ സ്ട്രാ​റ്റ​ജി​ക് തി​ങ്കി​ങ് ബ്ലോ​ക്കി​ന്‍റെ വ​ക്താ​വ് എം.​പി ഖാ​ലി​ദ് ബു ​അ​ന​ക് ആ​ണ് ന​ട​പ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ​ത്. ദീ​ർ​ഘ​കാ​ല ച​ർ​ച്ച​ക​ൾ​ക്ക് ശേ​ഷം ഓ​യി​ൽ ആ​ൻ​ഡ് ഗ്യാ​സ് മ​ന്ത്രാ​ല​യ​വു​മാ​യും ബാ​പ്കോ എ​ന​ർ​ജീ​സു​മാ​യും സ​ഹ​ക​രി​ച്ചാ​ണ് പു​തി​യ സ്റ്റേ​ഷ​നു​ക​ൾ ആ​രം​ഭി​ച്ച​തെ​ന്ന് ഖാ​ലി​ദ് ബു ​അ​ന​ക് സ്ഥി​രീ​ക​രി​ച്ചു. എ​ന്നി​രു​ന്നാ​ലും 1,500 പ്ര​ഫ​ഷ​ന​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ​യും ആ​യി​ര​ക്ക​ണ​ക്കി​ന് വി​നോ​ദ ബോ​ട്ടു​ക​ളു​ടെ​യും ആ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റാ​ൻ അ​ഞ്ച് സ്റ്റേ​ഷ​നു​ക​ൾ മ​തി​യാ​വി​ല്ലെ​ന്നും അ​ദ്ദേ​ഹം സൂ​ചി​പ്പി​ച്ചു.

Related Posts