Your Image Description Your Image Description

പൊലീസ് ഉദ്യോഗസ്ഥയായ കാമുകിയെ കൊലപ്പെടുത്തിയ സിആർപിഎഫ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. ഗുജറാത്തിലെ കച്ച് ജില്ലയിലാണ് സംഭവം നടന്നത്. കച്ചിലെ അഞ്ജർ പൊലീസ് സ്റ്റേഷനിലെ എഎസ്ഐ ആയ അരുണാബെൻ നാഥുഭായ് ജാദവ് (25) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇവരുടെ ലിവ്- ഇൻ പങ്കാളിയായ സിആർപിഎഫ് കോൺസ്റ്റബിൾ ദിലീപ് ഡാങ്ചിയെയാണ് അറസ്റ്റ് ചെയ്തത്. കൊലപാതകത്തിന് ശേഷം ഇയാൾ അരുണാബെൻ ജോലി ചെയ്യുന്ന അതേ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.

വെള്ളിയാഴ്ച രാത്രി അഞ്ജറിലെ വീട്ടിൽ വച്ചാണ് അരുണാബെന്നും ദിലീപും തമ്മിൽ വാക്കേറ്റമുണ്ടാകുന്നത്. സംസാരത്തിനിടയിൽ ദിലീപിന്റെ അമ്മയെക്കുറിച്ച് അരുണ മോശം പരാമർശം നടത്തി. ഇതോടെ ദേഷ്യം വന്ന ദിലീപ്, അരുണയുടെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മണ്ണിപ്പുരിലെ സിആർപിഎഫിൽ ജോലി ചെയ്യുന്ന ദിലീപും അരുണയും തമ്മിൽ ദീർഘനാളായി പരിചയത്തിലായിരുന്നു.

Related Posts