Your Image Description Your Image Description

നാലുതരം വിസക്കാർക്കായി പുതിയ ഓൺലൈൻ വിസ പോർട്ടൽ ആരംഭിച്ച്‌ കുവൈത്ത് ആഭ്യന്തര മന്ത്രാലയം. വിനോദ സഞ്ചാരം, കുടുംബ സന്ദർശനം, വ്യാപാരം, സർക്കാർ സന്ദർശന വിസ എന്നിവയ്ക്കായാണ്‌ പുതിയ പോർട്ടൽ. kuwaitvisa.moi.gov.kw എന്ന ലിങ്കിലൂടെ പുതിയ സേവനം ലഭ്യമാകും. ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസഫിന്റെ നിർദേശപ്രകാരം ആക്ടിങ്‌ അണ്ടർസെക്രട്ടറി മേജർ ജനറൽ അലി അൽ അദ്വാനിയുടെ മേൽനോട്ടത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.

വിനോദസഞ്ചാര വിസയ്ക്ക് 90 ദിവസവും മറ്റുള്ള വിസകൾക്ക് പരമാവധി 30 ദിവസവുമായിരിക്കും കാലാവധി. ഓരോ വിഭാഗത്തിനും പ്രത്യേകം രേഖകളും അപേക്ഷ നിബന്ധനകളുമുണ്ടാകും. സേവനം മുഴുവനും ഇലക്‌ട്രോണിക് സംവിധാനത്തിലൂടെയാണ്. അപേക്ഷ സമർപ്പിക്കൽ, ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യൽ, ഫീസ് അടയ്ക്കൽ, അപേക്ഷയുടെ നില പരിശോധിക്കൽ തുടങ്ങി എല്ലാ ഘട്ടങ്ങളും ഓൺലൈനായി നടത്താം. ഓരോ അപേക്ഷയും സുരക്ഷാ പരിശോധനയ്ക്ക് വിധേയമാക്കും. വിസ നിബന്ധനകൾ ലംഘിക്കുന്നവർക്ക് കർശന നടപടികൾ നേരിടേണ്ടി വരുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

Related Posts