Your Image Description Your Image Description

തമിഴ്നാട്ടിലെ തിരുവണ്ണാമലയ്ക്കടുത്തു നിന്ന് നാലാം നൂറ്റാണ്ടിലേതെന്ന് കരുതപ്പെടുന്ന ശിലാലിഖിതം കണ്ടെത്തി. നാട്ടിൽ വീരൻമാർ മരിച്ചാൽ അവരുടെ ഓർമക്കായി സ്ഥാപിക്കുന്ന ‘നാടുകൽ’ എന്ന ശിലയാണ് ക​ണ്ടെത്തിയത്. ശന്തനൂരിനടുത്ത് മല്ലികപുരം ഗ്രാമത്തിലെ ഒരു കൃഷിയിടത്തിൽ നിന്നാണ് ‘വിണ്ണൻ’ എന്ന നാട്ടുവീരന്റെ പേരിലുള്ള ശിലാലിഖിതം ക​ണ്ടെത്തിയത്.

ജില്ലാ ചരിത്ര ഗവേഷണ കേന്ദ്രത്തിലെ ഗവേഷകരായ എസ്. ബാലമുരുഗൻ, സി. പളനിസ്വാമി, എം. രാജ എന്നിവർ ചേർന്നാണ് ഈ ചരിത്രശേഖരം കണ്ടെത്തിയത്. പശുക്കളെ കടത്തിക്കൊണ്ടുപോകാൻ വന്ന സംഘത്തെ നേരിട്ട വീരനായിരുന്നു വണ്ണൻ എന്ന് രേഖകളിൽ നിന്ന് മനസിലാകുന്നു.

Related Posts