Your Image Description Your Image Description

ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന ഉപരോധത്തിലും തുടർച്ചയായ ആക്രമണത്തിലും ശക്തമായി പ്രതികരിച്ച് കുവൈത്ത്. ഫലസ്തീനികൾക്കുമേൽ ഇസ്രായേൽ ഏർപ്പെടുത്ത അന്യായമായ തടസ്സങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെയും അന്താരാഷ്ട്ര മാനുഷിക നിയമത്തിന്റെയും നഗ്നമായ ലംഘനമാണന്ന് കുവൈത്ത് വിദേശകാര്യമന്ത്രാലയം ചൂണ്ടികാട്ടി.

ഭക്ഷണം തേടിയെത്തുന്നവരെ കൊല്ലുന്നത് ഉൾപ്പെടെയുള്ള ഗുരുതരവും ക്രൂരവുമായ ഇസ്രായേൽ കുറ്റകൃത്യങ്ങളെ വിദേശകാര്യ മന്ത്രാലയം അപലപിച്ചു. സംഘർഷ സാഹചര്യങ്ങളിൽ സിവിലിയന്മാരെ പട്ടിണിയിലാക്കുന്നതിനെ അപലപിക്കുന്ന 2417-ാം പ്രമേയം ഉൾപ്പെടെയുള്ള പ്രസക്തമായ അന്താരാഷ്ട്ര പ്രമേയങ്ങളെ ഇസ്രായേൽ അവഗണിക്കുന്നതായും ചൂണ്ടികാട്ടി.

Related Posts