Your Image Description Your Image Description

പുന്നപ്ര അക്ഷരനഗരി കേപ്പ് കാമ്പസില്‍ പ്രവര്‍ത്തിക്കുന്ന ഗവ. അംഗീകൃത സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് ടെക്‌നോളജി(ഐഎംറ്റി)യില്‍ ബിരുദധാരികള്‍ക്കുള്ള ഓറിയന്റേഷന്‍ ക്ലാസ് ജൂലൈ 25ന് രാവിലെ ഒമ്പത് മണിക്ക് ആരംഭിക്കും. വിദേശ തൊഴില്‍ സാധ്യതകള്‍, പഠന മേഖലകള്‍, പുതിയ തലമുറ കോഴ്‌സുകള്‍, എം.ബി.എ ബിരുദവിദ്യാര്‍ഥികള്‍ക്കുള്ള നൂതന തൊഴിലവസരങ്ങള്‍, വിവിധ സ്‌പെഷ്യലൈസേഷനുകളുടെ പ്രാധാന്യം, വ്യക്തിത്വ വികസന മാര്‍ഗങ്ങള്‍ എന്നിവയെക്കുറിച്ച് വിദഗ്ധര്‍ നയിക്കുന്ന ക്ലാസുകളും അനുബന്ധ സേവനങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രവേശനം സൗജന്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഡയറക്ടര്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് ടെക്‌നോളജി, പുന്നപ്ര, അക്ഷരനഗരി, വാടയ്ക്കല്‍ പി ഒ, ആലപ്പുഴ-688003 എന്ന വിലാസത്തിലോ0477-2267602, 9188067601, 9946488075, 9747272045 എന്നീ ഫോണ്‍ നമ്പറുകളിലോ ബന്ധപ്പെടുക. വെബ്‌സൈറ്റ്: www.imtpunnapra.org

Related Posts