Your Image Description Your Image Description

കു​വൈ​ത്ത് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലൂ​ടെ 3,000 ദീ​നാ​റോ അ​തി​ല​ധി​ക​മോ പ​ണം കൊ​ണ്ടു​പോ​കു​ന്ന യാ​ത്ര​ക്കാ​ർ​ക്ക് ക​സ്റ്റം​സ് ഡി​ക്ല​റേ​ഷ​ൻ നി​ർ​ബ​ന്ധ​മാ​ണെ​ന്ന് ക​സ്റ്റം​സ് ജ​ന​റ​ൽ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ അ​റി​യി​ച്ചു. സ്വ​ർ​ണം, വി​ല​യേ​റി​യ വാ​ച്ചു​ക​ൾ, ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യും ക​സ്റ്റം​സി​ൽ അ​റി​യി​ക്കേ​ണ്ട​താ​ണ്. ഹാ​ൻ​ഡ് ല​ഗേ​ജി​ൽ ഉ​ള്ള വി​ല​കൂ​ടി​യ ഇ​ന​ങ്ങ​ൾ​ക്ക് ഇ​ൻ​വോ​യ്സും ഉ​ട​മ​സ്ഥാ​വ​കാ​ശ രേ​ഖ​ക​ളും സൂ​ക്ഷി​ക്ക​ണം.

ക​സ്റ്റം​സി​നെ അ​റി​യി​ക്കാ​തെ ഇ​വ കൊ​ണ്ടു​പോ​കു​ന്ന​ത് നി​യ​മ​ലം​ഘ​ന​മാ​യി ക​ണ​ക്കാ​ക്കും. ഇ​ത്ത​രം വ​സ്തു​ക്ക​ൾ പി​ടി​കൂ​ടാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി. യാ​ത്ര​ക്കാ​ർ രാ​ജ്യ​ത്തേ​ക്ക് പ്ര​വേ​ശി​ക്കു​മ്പോ​ഴും പു​റ​പ്പെ​ടു​മ്പോ​ഴും ക​സ്റ്റം​സ് ഫോ​റം പൂ​രി​പ്പി​ക്ക​ണ​മെ​ന്നും സു​ര​ക്ഷ​യും ആ​ഗോ​ള മാ​ന​ദ​ണ്ഡ​ങ്ങ​ളും ഉ​റ​പ്പാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​യാ​ണി​തെ​ന്നും ക​സ്റ്റം​സ് അ​റി​യി​ച്ചു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ക​സ്റ്റം​സി​ന്റെ ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കാ​നോ വി​മാ​ന​ത്താ​വ​ള അ​ധി​കാ​രി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ടാ​നോ നി​ർ​ദേ​ശം ന​ൽ​കി.

Related Posts