Your Image Description Your Image Description

കുവൈത്തിൽ റോ​ഡ് ന​വീ​ക​ര​ണ പ്ര​വൃത്തി​ക​ൾ തു​ട​രു​ന്നു. റോ​ഡ് അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​നും മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​മു​ള്ള സ​മ​ഗ്ര പ​ദ്ധ​തി തു​ട​രു​ക​യാ​ണെ​ന്ന് പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ഡോ. ​നൂ​റ അ​ൽ മ​ശ്ആ​ൻ പ​റ​ഞ്ഞു. നി​ശ്ച​യി​ച്ച സ​മ​യ​ക്ര​മ​ങ്ങ​ൾ​ക്ക​നു​സൃ​ത​മാ​യി പ​ദ്ധ​തി​ക​ൾ പൂ​ർ​ത്തി​യാ​ക്കു​മെ​ന്നും വ്യ​ക്ത​മാ​ക്കി

.റോ​ഡ് കാ​ര്യ​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും ഗ​താ​ഗ​ത സു​ര​ക്ഷ വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​മാ​യി കൃ​ത്യ​ത​യോ​ടെ മ​ന്ത്രാ​ല​യം മു​ന്നോ​ട്ട് പോ​കു​ക​യാ​ണ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.ഒ​മ​രി​യ ബ്ലോ​ക്ക് ഒ​ന്ന്, റ​ബി​യ, ഫ​ർ​വാ​നി​യ ഗ​വ​ർ​ണ​റേ​റ്റ് എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്ന​താ​യും ഇ​വ ​കൃ​ത്യ​മാ​യി നി​രീ​ക്ഷി​ച്ചു​വ​രു​ന്ന​താ​യും എ​ൻ​ജി​നീ​യ​ർ ഫ​വാ​സ് അ​ൽ മു​തൈ​രി പ​റ​ഞ്ഞു.

Related Posts